ദേവസ്വം ബോർഡ്‌ നിയമനം പി.എസ്‌.സിക്കു വിടുന്നത്‌ അപക്വംഃ പണിക്കർ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾ പി.എസ്‌.സിക്കു വിടുവാനുളള ബോർഡിന്റെ നീക്കം അപക്വവും ദുരുപദിഷ്‌ടവുമാണെന്ന്‌ എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ഒരു ഹിന്ദുമത സ്ഥാപനമാകയാൽ അവിടത്തെ തൊഴിലവസരങ്ങൾ ഹിന്ദുക്കൾക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌. അപ്പോൾ ഉദ്യോഗാർത്ഥികളെ തീരുമാനിക്കാനുളള അവകാശം പി.എസ്‌.സിക്കു വിടുന്നത്‌ ശരിയല്ല.

മറുപുറംഃ അതെല്ലാം ബോർഡിലെ വേണ്ടപ്പെട്ടവർ തീരുമാനിക്കും എന്നാണല്ലോ അർത്ഥം. ശബരിമലയുടെ കാര്യം തന്നെയെടുക്കാം അവിടത്തെ അഭിഷേക തേങ്ങ പെറുക്കാൻ വരുന്നവരും കൊടുക്കണം ബോർഡ്‌ അംഗങ്ങൾക്ക്‌ കോഴ. വിഹിതം എല്ലായിടത്തും എത്തുന്നുണ്ടെന്ന്‌ സാരം. മേൽശാന്തിയാകാൻ ചില്ലറയല്ല, മറിച്ച്‌, പത്തിരുപത്തിയഞ്ച്‌ ലക്ഷം കൊടുക്കണം. പി.എസ്‌​‍്‌.സിയായാൽ ഇതുവല്ലതും നടക്കുമോ നാട്ടാരെ, നമ്മുടെയും ചില നോമിനികൾ ദേവസ്വം ബോർഡുകളിലെ കിരീടം വയ്‌ക്കാത്ത രാജാക്കന്മാരാണല്ലോ… ആ വഴിക്ക്‌… നാറിയവനെ തൊട്ടാൽ തൊട്ടവനും നാറുമേ; ഇതറിയില്ലേ പണിക്കരുചേട്ടന്‌.

Generated from archived content: news1_oct26_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English