നാലാംലോകക്കാർ സ്വപ്നവാദികൾഃ അച്യുതാനന്ദൻ

നാലാംലോകസിദ്ധാന്തക്കാരായ എം.പി.പരമേശ്വരനും ശാസ്‌ത്രസാഹിത്യ പരിഷത്തുകാരും സ്വപ്നാടനക്കാരാണെന്ന്‌ സി.പി.എം നേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ പറഞ്ഞു. പരമേശ്വരനും കൂട്ടാളികളും മുതലാളിത്ത ഏജന്റുമാരായി അധഃപതിക്കുകയാണെന്നും അച്യുതാനന്ദൻ കുറ്റപ്പെടുത്തി.

മറുപുറംഃ തലശ്ശേരിയിൽ നായനാർ സഖാവിന്റെ പേരിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലും സൂപ്പർ മാർക്കറ്റും പണിതുകൂട്ടുന്ന പുതിയ മുതലാളിസഖാക്കൾ സ്വപ്നാടനക്കാരല്ല….പണ്ട്‌ കേരളത്തിൽ ഇടതുസമരം ഉന്നതിയിലെത്തിയപ്പോൾ സിങ്കപ്പൂരിലേക്ക്‌ പറന്ന പിണറായി സ്വപ്നാടനക്കാരനല്ല… കരുണാകരനെയും മകനേയും പാർട്ടി ആസ്ഥാനത്തേയ്‌ക്ക്‌ സ്വീകരിച്ചാനയിച്ച സഖാക്കളും സ്വപ്നാടനക്കാരല്ല….ഈശ്വരാ… ഇതെന്ത്‌ സിദ്ധാന്തം… ചിലർ പറയുന്നു….ചിലർ ചെയ്യുന്നു…പറയുന്നവർ പിശാചുകൾ….

Generated from archived content: news1_oct26.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here