ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിന്റെ കുറ്റപത്രത്തിൽ നിന്ന് മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെക്കുറിച്ചുളള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടർ കെ.വി.ജോസഫ് നല്‌കിയ ഹർജിയിൽ തീർപ്പു കല്പിക്കുന്നതിനുമുമ്പ് തന്റെ വാദവും കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ കോഴിക്കോട് രണ്ടാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തു.
മറുപുറംഃ പ്രോസിക്യൂഷൻ തന്നെ പ്രതിയെ കാത്തുകൊളളുന്ന പുതിയ നിയമരീതിയിൽ ഹർജിക്കാരൻ വി.എസ്. പ്രതിയായി മാറുമോ എന്നാണ് സംശയം. വാദം കേട്ടുകേട്ട് ഒടുവിൽ വി.എസിന് ഭ്രാന്തുപിടിച്ച് റജീനയെ താനാണ് പീഡിപ്പിച്ചതെന്ന് വിളിച്ചു പറയാതിരുന്നാൽ മതിയായിരുന്നു. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ അതികേമമാണ്… ഇവിടെ ചത്ത കോഴിയെവരെ പറപ്പിക്കും ചിലർ…
Generated from archived content: news1_oct25_05.html
Click this button or press Ctrl+G to toggle between Malayalam and English