എക്‌സ്‌പ്രസ്‌ ഹൈവേ അനാവശ്യംഃ കേന്ദ്രമന്ത്രി

ഇന്ത്യയിൽ എക്‌സ്‌പ്രസ്‌ ഹൈവേകൾ അനാവശ്യമാണെന്ന്‌ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി ടി.ആർ.ബാലു അഭിപ്രായപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ എക്‌സ്‌പ്രസ്‌ ഹൈവേക്ക്‌ വേണ്ടി സ്ഥലം ഒഴിപ്പിച്ചെടുക്കൽ എളുപ്പമാവില്ലെന്നും മാത്രമല്ല ഇത്തരം ഹൈവേകൾ കേരളത്തിന്‌ ഒരു രീതിയിലും ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ വികസനമായിരിക്കണം ഭരണാധികാരികളുടെ മുഖ്യ അജണ്ട. സാധാരണക്കാർക്ക്‌ ഉപയോഗമല്ലാത്ത ഇത്തരം ഹൈവേകൾക്കുവേണ്ടി പണം ചിലവാക്കുന്നത്‌ നല്ല രീതിയല്ലെന്നും മന്ത്രി പറഞ്ഞു.

മറുപുറംഃ- മുനീറും കുഞ്ഞാലിക്കുട്ടിയും കാണുന്ന സാധാരണക്കാർ ബി.എം.ഡബ്ല്യൂ കാറിൽ സഞ്ചരിക്കുന്നവരും പഞ്ചനക്ഷത്ര ഹോട്ടലിൽ ജീവിക്കുന്നവരുമാണ്‌ ബാലുസാറേ. സാറിനെപോലെയുളള കർഷകർ മന്ത്രിയാകുന്നതാണ്‌ കേരളത്തുകാരായ ചില മന്ത്രിമാർക്ക്‌ പാരയാകുന്നത്‌. മന്ത്രിയാകുന്നെങ്കിൽ ടാറ്റയുടേയോ, ബിർലയുടേയോ അംബാനിയുടേയോ കുടുംബക്കാർ വേണം….പിന്നെ കുഞ്ഞാലിക്കുട്ടിയുടേയും മുനീറിന്റെയും വീടിന്റെ മുന്നിൽ നിന്നുതന്നെ എക്‌സ്‌പ്രസ്‌ ഹൈവേ തുടങ്ങാം…സൈക്കിളിൽ പോകുന്ന ജനത്തിന്‌ കുണ്ടുംകുഴിയുമുളള പഞ്ചായത്ത്‌ റോഡുകൾ ശരണം…നന്ദിയുണ്ട്‌ ബാലുസാറേ…..പക്ഷെ ഞങ്ങളുടെ മന്ത്രിമാരോട്‌ ഒറ്റയ്‌ക്ക്‌ പോയി സംസാരിക്കരുതേ…അങ്ങയെ റാഞ്ചിക്കളയും.

Generated from archived content: news1_oct23.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here