ആഭ്യന്തരവകുപ്പിന്‌ ഭ്രാന്ത്‌ ഃ പിണറായി

കേരളത്തിലെ ആഭ്യന്തരവകുപ്പിന്‌ ഭ്രാന്ത്‌ പിടിച്ചിരിക്കുകയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പാനൂരിൽ ലോക്കപ്പ്‌ മർദ്ദനമേറ്റവരുൾപ്പെടെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു പിണറായി. കണ്ണൂർ സെൻട്രൽ ജയിൽ സി.പി.എം നിയന്ത്രണത്തിലാണെന്നുളള ഇന്റലിജൻസ്‌ റിപ്പോർട്ട്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും പിണറായി പറഞ്ഞു.

മറുപുറം ഃ അല്ലേലും പോലീസ്‌ ഉണ്ടായ കാലം തൊട്ടെ ഇവരുടെ സ്വഭാവം ഇങ്ങനെ തന്നെയാണ്‌ സഖാവേ. ഇടിയ്‌ക്ക്‌ ഇടി, ഉരുട്ടലിന്‌ ഉരുട്ടൽ, മൂത്രപാനത്തിന്‌ വേണ്ട സൗകര്യവും. എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവത്തില്ല എന്ന മട്ടുതന്നെ പോലീസിന്‌. ഇതൊക്കെയാണേലും ഒരു പാർട്ടിപ്രവർത്തകൻ, പാർട്ടിയുടെ ഭീഷണിയെ തുടർന്ന്‌ ആത്മഹത്യ ചെയ്‌ത വിവരം സഖാവ്‌ അറിഞ്ഞു കാണുമല്ലോ. കൂടെ നടക്കുന്നവനെ തന്നെ പീഡിപ്പിക്കുന്നതും ഒരു ഭ്രാന്താണ്‌ സഖാവേ. ആദ്യം സ്വയം നന്നാവുക, പിന്നെ വീട്‌, ഒടുവിൽ നാട്‌. അല്ലാതെ നാടു നന്നാക്കി ഒടുവിൽ സ്വയം നന്നാവാമെന്ന്‌ വിചാരിച്ചാൽ കുഴങ്ങി പോകുകയേയുളളൂ… വളർച്ച പടവലങ്ങയുടെ പോലെയാകരുത്‌.

Generated from archived content: news1_oct22_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here