സർക്കാരിന്റേത്‌ ഭ്രാന്തൻ മദ്യനയം

സംസ്ഥാന സർക്കാരിന്റേത്‌ ഭ്രാന്തൻ മദ്യനയമാണെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ.കരുണാകരൻ കുറ്റപ്പെടുത്തി. പുതിയ മദ്യനയത്തിനുപിന്നിൽ അഴിമതിയുടെ കൂത്താട്ടമുണ്ട്‌. ഒരു കോൺഗ്രസ്‌ ഗവൺമെന്റ്‌ ഒരിക്കലും ചെയ്യുവാൻ പാടില്ലാത്തതാണിത്‌. ആന്റണിയുടെ മന്ത്രിസഭ ഇതിലും എത്രയോ ഭേദമായിരുന്നെന്നും കരുണാകരൻ അഭിപ്രായപ്പെട്ടു. പുതിയ പോലീസ്‌ നയവും ശരിയല്ല. കരുണാകരൻ കൂട്ടിച്ചേർത്തു.

മറുപുറംഃ- കോൺഗ്രസ്‌ ദൈവമേ, ഭക്തവത്സലാ… അങ്ങ്‌ എന്തൊക്കെയാണീ പറയുന്നത്‌…കൊടും ശത്രുവായ ആന്റണി ഭേദമെന്നോ….കലികാലം വരുമ്പോൾ ശത്രുവും മിത്രമാകുമല്ലേ…പറയുന്നത്‌ കേട്ടാൽ തോന്നും അങ്ങ്‌ വാഴ്‌ത്തപ്പെട്ട പുണ്യവാളനാണെന്ന്‌…ഇനി ഉമ്മനെക്കൂടി പുകച്ച്‌ പുറത്ത്‌ ചാടിച്ച്‌ ‘മുരളീധരനെ’ കസേരയിലിരുത്തണം അല്ലേ….എല്ലാം നല്ലതുതന്നെ….പക്ഷെ ജനം സമ്മതിക്കില്ല കാർന്നോരെ….

ഇദ്ദേഹത്തെ ഒതുക്കാൻ കോൺഗ്രസിലെ ദൗത്യസേന “ഓപ്പറേഷൻ കൊക്കൂൺ” തന്നെ നടത്തേണ്ടിവരും.

Generated from archived content: news1_oct20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here