കൈരളി ചാനലിന്റെ ഡയറക്‌ടർ സ്ഥാനം നടൻ മുരളി ഒഴിഞ്ഞു

കൈരളിചാനലിന്റെ ഡയറക്‌ടർ സ്ഥാനം നടൻ മുരളി ഒഴിഞ്ഞു. മുരളിയുടെ അഭ്യർത്ഥനയെ തുടർന്നാണ്‌ മലയാളം കമ്യൂണിക്കേഷൻസിന്റെ ജനറൽ ബോഡിയോഗം മുരളിയെ ഒഴിവാക്കിയത്‌. സമയക്കുറവു കാരണമാണ്‌ മുരളി സ്ഥാനം ഒഴിയുന്നതെന്ന്‌ ചാനൽ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇതിനുമുമ്പ്‌ കൈരളിചാനലിലെ പരിപാടികളെ മുരളി പരസ്യമായി വിമർശിച്ചിരുന്നു. കച്ചവട സംസ്‌കാരത്തിനോട്‌ യോജിച്ചു പോകാൻ കഴിയാത്തതിനാലാണ്‌ താൻ ചാനലിൽ നിന്നും പിൻമാറുന്നതെന്ന്‌ മുരളി പറഞ്ഞു.

മറുപുറംഃ അപ്പോൾ കൈരളിയിൽ ജീവനക്കാർക്കു മാത്രമല്ല ഡയറക്‌ടർമാർക്കും ‘പനി’ പിടിക്കുമല്ലേ…? ഈ കച്ചവടം എന്നുപറയുന്നത്‌ ദൈവമുണ്ടെന്നു പറയുന്നതുപോലൊരു മിഥ്യാധാരണയല്ലേ മുരളിസഖാവേ? ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം വേറിട്ട രീതിയിൽ നടപ്പാക്കുമ്പോൾ അതിനെ കച്ചവടമെന്ന്‌ വിളിക്കുന്നത്‌ ശരിയാണോ? ഇപ്പോൾ സിനിമയിൽ തിരക്കില്ലാതെ വെറുതെ തിരുവനന്തപുരത്ത്‌ തേരാപാര നടക്കുന്ന മുരളിക്ക്‌ സമയക്കുറവുണ്ടെന്നു കേട്ടപ്പോൾ എന്തോ ഒരു വല്ലായ്‌മ. സൂപ്പർ ഹിറ്റുകൾ മാത്രം ഇക്കാലയളവിൽ പുറത്തിറക്കുന്ന മമ്മൂട്ടിസാറിന്‌ കൈരളിയുടെ ചെയർമാൻ സീറ്റിലിരിക്കുന്നതിന്‌ ഒരു സമയക്കുറവുമില്ലല്ലോ…. ദൈവത്തിന്റെ തുണ.

Generated from archived content: news1_oct1_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here