ഭാര്യയുടെ രോഗം – വെങ്കയ്യ ബി.ജെ.പി അധ്യക്ഷസ്ഥാനം രാജിവച്ചു

ബി.ജെ.പിയുടെ ദേശീയ അധ്യക്ഷസ്ഥാനം വെങ്കയ്യ നായിഡു രാജിവച്ചു. പുതിയ അധ്യക്ഷനായി എൽ.കെ.അദ്വാനി സ്ഥാനമേറ്റു. ഭാര്യയുടെ രോഗം കാരണം പാർട്ടി ചുമതലകളിൽ ശ്രദ്ധിക്കാൻ കഴിയാത്തതുമൂലമാണ്‌ തന്റെ രാജിയെന്ന്‌ വെങ്കയ്യ വിശദീകരിച്ചു.

മറുപുറംഃ- ഏതായാലും വെങ്കയ്യക്ക്‌ ഭാര്യ ഉളളതിനാൽ ബി.ജെ.പിക്ക്‌ കൂടുതൽ വിശദീകരണം വേണ്ടിവന്നില്ല. മഹാരാഷ്‌ട്രയിൽ പാർട്ടി എട്ടുനിലയിൽ പൊട്ടിയതും ഹിന്ദുത്വ തീവ്രവാദികൾ ആഞ്ഞു തുളളിയതുമല്ല രാജിയുടെ കാരണം.

തോൽക്കാൻ സാധ്യതയുളള പാർട്ടിയിലെ നേതാക്കന്മാരുടെ ഭാര്യമാരേ, നിങ്ങൾ രോഗശയ്യയിലാകുക; എന്തെന്നാൽ നിങ്ങൾ കെട്ടിയവൻമാരുടെ മാനം രക്ഷിക്കുന്നവരാകുന്നു….. ആമേൻ…

Generated from archived content: news1_oct19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here