മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ പോലീസ് നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിൽ മന്ത്രി കോടിയേറി ബാലകൃഷ്ണൻ ധ്യാനകേന്ദ്രം സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപ്രക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമ സെക്രട്ടറിയിൽ നിന്ന് ഉപദേശം തേടിയശേഷം മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നേരിട്ടുപോയി അന്വേഷിക്കണമെന്ന് മന്ത്രി കോടിയേരിയുടെ മറുപടിയിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. കെ.എം.മാണിയാണ് ഉപക്ഷേപത്തിലൂടെ ഈ പ്രശ്നം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
മറുപുറംഃ ശരിയാണ് മാണിസാറെ, കോടിയേരി മന്ത്രിക്ക് മുരിങ്ങൂരു വരെ ഒന്നുപോയി വരാമായിരുന്നു. ഒരാഴ്ച അവിടെ ധ്യാനമിരുന്നാലും കുഴപ്പമില്ലായിരുന്നു. കോടിയേരിയുടെ തിളപ്പൊക്കെ മാറുമായിരുന്നു. പക്ഷെ അതല്ലല്ലോ കഥ. പുതിയ അന്വേഷണ പ്രകാരം മാണി സാറ് ഉൾപ്പെട്ട കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ് മുരിങ്ങൂര്‍ പരിശോധന വേണമെന്ന് കോടതി നിർദ്ദേശിച്ചത്. അന്നത്തെ സർക്കാർ പളളിയിൽ വിശുദ്ധജലം തളിക്കാൻ നിൽക്കുന്ന പയ്യന്മാരെപ്പോലെയുളള ചിലരെ അന്വേഷണത്തിനു വിട്ടു. അവരവിടെ ചെന്ന് രണ്ടു പാട്ടുകുർബാനയും നടത്തി കോടതിയിൽ റിപ്പോർക്കു നൽകി. കോടതിയാകട്ടെ ആ റിപ്പോർട്ട് ചവറ്റുകൂന എന്നറിയപ്പെടുന്ന വിശുദ്ധ സ്ഥലത്തേക്ക് ചുരുട്ടിയൊരേറും നടത്തി. പിന്നീടാണ് ഇടതുപക്ഷം കയറുന്നതും കോടതി വീണ്ടും അന്വേഷണ ഉത്തരവിട്ടതും. കമ്മ്യൂണിസ്റ്റുകാരെന്ന് അറിയപ്പെടുന്നത് കൊണ്ട്, ഭക്തിമാർഗം അവരുടെ വഴിയല്ലാത്തതുകൊണ്ടും റെയ്ഡങ്ങ് കേമമാക്കി. അന്വേഷണ ഉദ്യോഗസ്്ഥൻ പറയുന്നത്, അവിടെ കണ്ടതും കേട്ടതും പുറത്തു പറയാൻ കൊളളില്ലെന്നാണ്. സംഗതി കോടതി കേസാണ്, ആരാന്റെ അമ്മയെ തെറിപറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
Generated from archived content: news1_oct18_2006.html