സിനിമാനടനും സംവിധായകനുമായ ശ്രീനിവാസന്റെ കൂത്തുപറമ്പിനടുത്ത് പൂക്കോട്ടുളള വീട് ആദായനികുതി വകുപ്പ് അധികൃതർ ജപ്തി ചെയ്തു. ആദായനികുതിയിനത്തിൽ 58 ലക്ഷം രൂപയുടെ കുടിശ്ശിഖയാണ് ശ്രീനിവാസൻ അടയ്‌ക്കുവാനുളളത്. ശ്രീനിവാസൻ പങ്കാളിയായ ‘ഫിലിമോത്സവ്’ എന്ന സിനിമാ വിതരണ കമ്പനിയാണ് കുടിശ്ശിഖ അടക്കേണ്ടിയിരുന്നത്. ജപ്തി നടപടികൾക്കെതിരെ ശ്രീനിവാസൻ ഡൽഹിയിലുളള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് പരാതി നല്‌കിയിട്ടുണ്ട്.
മറുപുറംഃ സിനിമയല്ല ജീവിതമെന്ന് ശ്രീനിവാസന് ഇപ്പോഴെങ്കിലും മനസ്സിലായോ…. മനുഷ്യന്റെ പ്രശ്‌നങ്ങൾ വളരെ മനോഹരമായി ആവിഷ്‌ക്കരിക്കുന്ന ഇദ്ദേഹത്തിന്റെ അടുത്ത ചിത്രം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രൂരമായ ഇടപെടലുകളുടെ കഥയാകുമെന്ന് തീർച്ച. രൂപ 58 ലക്ഷം പോയ സ്ഥിതിക്ക് ഇനി ‘ചിന്താവിഷ്ടനായ ശ്രീനിവാസൻ’ എന്ന സിനിമാക്കളിക്കുകൂടി സാധ്യതയുണ്ട്.
Generated from archived content: news1_oct18_05.html