ഡി.ഐ.സി.-എൻ.സി.പി.ലയനം സാക്ഷാത്‌കരിക്കുന്നതോടെ കെ.മുരളീധരൻ എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന. കരുണാകരനെ ദേശീയ നേതൃത്വത്തിൽ പ്രതിഷ്‌ഠിക്കാനും ധാരണയായിട്ടുണ്ട്. എൻ.സി.പി.ഉൾപ്പെടുന്ന യു.പി.ഐ .ഉന്നതാധികാര സമിതിയിൽ കരുണാകരൻ അംഗമായാൽ സോണിയാഗാന്ധി അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ കരുണാകരന്റെ സാന്നിധ്യം ഏറെ കൗതുകമുണർത്തും.
മറുപുറംഃ സ്വപ്നങ്ങൾതൻ പനിനീർ തടാകത്തിൽ നീന്തിത്തുടിക്കുന്ന അച്ഛനും മകനും ഇതിലേറെ എന്തു വേണം ഇനി ലഭിക്കാൻ. അങ്ങ് ദില്ലിയിൽ മദാമ്മയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സോണിയയെ അച്ഛന് കൈയിലെടുത്ത് അമ്മാനമാടാം. ഇവിടെ മകന് ദേശീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി തെയ്യം കെട്ടിയാടാം. പക്ഷെ എൻ.സി.പി.നേതാക്കൾ അതിനിടെ ഒരു കാര്യം പറഞ്ഞു. എൻ.സി.പി. എന്നത് സമുദ്രവും ഡി.ഐ.സി എന്നത് കുളവുമാണെന്ന്. ഈ കുളം സമുദ്രത്തിൽ ലയിച്ചാൽ മൊത്തം കുളമാകുമോ ദൈവമേ….. തന്തയെ തല്ലാൻ കൈപൊക്കിയവർ തെക്കേ (പി.ശങ്കരൻ വക) എൻ.സി.പി..ക്കാരുടെ നടുവൊടിക്കാനും മടിക്കില്ല. പാപി ചെല്ലുന്നിടം പാതാളം എന്നാണ് പഴമൊഴി.
Generated from archived content: news1_oct17_2006.html