തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചത് വ്യാപകമായി കളളവോട്ടുകൾ ചെയ്തതുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. മഷി മായ്‌ക്കാനുളള രാസവസ്‌തു സി.പി.എമ്മുകാർ എല്ലാ ബൂത്തിലും എത്തിച്ചിരുന്നു. ഒരാൾ അൻപത് കളളവോട്ടുവരെ ചെയ്‌ത ബൂത്തുകൾ ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് യാതൊരുവിധ ചലനവും സൃഷ്‌ടിച്ചില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
മറുപുറംഃ ചൈതന്യയാത്രയുടെ ക്ഷീണത്തിലായതിനാലാകണം മഷി കളയാനുളള മരുന്ന് ബൂത്തുകളിലെത്തിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടത്. അല്ലേൽ കാണിച്ചു കൊടുക്കാമായിരുന്നു, കേരളം മൊത്തമങ്ങ് കീശയിലാക്കുന്നത്. ഏതായാലും ഒരാൾ അൻപത് കളളവോട്ടു ചെയ്‌തു എന്നു പറഞ്ഞത് ഇത്തിരി ഏറിപ്പോയില്ലേ… ഇതേതാണ്ട് ചെന്നിത്തല ഹിമാലയക്കാരുടെ പക്കൽ നിന്നും പത്തുകോടി വാങ്ങിച്ചു എന്നു പറയുന്നതുപോലെയായില്ലേ എന്നൊരു സംശയം.
Generated from archived content: news1_oct15_05.html