മദ്യനയം – വിമർശനമേറുന്നു

സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനമേറുന്നു. പുതിയ മദ്യനയം കേരളത്തെ മുഴുവൻ മദ്യശാലയാക്കുമെന്ന്‌ സീറോ മലബാർസഭ മേജർ ആർച്ച്‌ബിഷപ്പ്‌ കർദ്ദിനാൾ മാർ വർക്കിവിതയത്തിൽ ആരോപിച്ചു. മദ്യനയം പുനഃപരിശോധിക്കണമെന്ന്‌ വി.എം.സുധീരൻ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന യുഡിഎഫ്‌ പ്രകടനപത്രികയിലെ പ്രഖ്യാപനത്തിനെതിരാണ്‌ പുതിയ മദ്യനയമെന്നു സുധീരൻ പറഞ്ഞു.

മദ്യനയത്തിനെതിരെ ശാന്തമായി പ്രതികരിക്കുമെന്ന്‌ കെ.സി.ബി.സി പ്രവർത്തകർ പറഞ്ഞു. മദ്യനയം പിൻവലിക്കണമെന്ന്‌ സി.പി.എം നേതാവ്‌ പിണറായി വിജയൻ ആവശ്യപ്പെട്ടു.

മറുപുറംഃ- സർവരാജ്യ കുടിയന്മാരെ, ആന്റണിയുടെ ഏപ്രിൽ ഒന്നിന്‌ പരിഹാരം വേണ്ടായോ….കളളടിക്കുന്നവരും, ഫോറിനടിക്കുന്നവരും എന്നരികിൽ വരിക ഞാൻ നിങ്ങളെ സമാശ്വസിപ്പിക്കാം….ഉമ്മൻചാണ്ടി കീ ജയ്‌….‘അയ്യപ്പ ബൈജു’മാർക്ക്‌ ഇത്‌ നല്ലകാലം…. കളളുകുടിക്കാത്ത പിതാക്കന്മാരും കളളുചെത്തിക്കുന്ന സഖാക്കളും കുടിയന്മാരുടെ വേദന മനസ്സിലാക്കണം…

ഇപ്പോൾ മുഖ്യൻ ആന്റണിയല്ല, ഉമ്മൻചാണ്ടിയാ….മദ്യവർജ്ജകർ ഗോബാക്ക്‌…ഗാന്ധിപ്രതിമയെ നമുക്ക്‌ ഷാപ്പിലെ തുടയ്‌ക്കുന്ന തുണിയിട്ടുമൂടാം…മദ്യമുതലാളിമാർ നീണാൾ വാഴട്ടെ…ബാർലൈസൻസുകൾ പെരുകട്ടെ….കുടിയന്മാർക്ക്‌ ഇത്‌ ഉത്സവകാലം.

Generated from archived content: news1_oct15.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here