കിളിരൂർ പീഡനക്കേസിലെ പെൺകുട്ടിയെ സന്ദർശിച്ചുവെന്ന് പറയപ്പെടുന്ന വി.ഐ.പി മാർക്സിസ്‌റ്റുപാർട്ടിയുടെ സമുന്നതനേതാവാണെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും അധാർമ്മികവുമാണെന്ന് സി.പി.എം സെക്രട്ടറിയേറ്റ് ആരോപിച്ചു. മാധ്യമങ്ങളുടെ മനോവൈകല്യമാണ് ഇതെന്നും സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. കുറ്റവാളികളെ രക്ഷിക്കാൻ യു.ഡി.എഫ് സർക്കാരും, ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
മറുപുറംഃ- മാധ്യമങ്ങളുടെ വൈകല്യം മാറ്റാൻ കുതിരവട്ടത്തേയ്‌ക്ക് കൊണ്ടുപോകും മുമ്പ്, തലമൂത്ത വി.എസ്.സഖാവിനെ ഊളമ്പാറയിലേക്ക് കൊണ്ടുപോകാനും പ്രമേയം പാസാക്കണം സെക്രട്ടറിയേറ്റ് സഖാക്കളേ. വി.ഐ.പി സംഭവം എന്നൊന്നില്ലെങ്കിൽ, വായിൽ തോന്നിയത് കോതയ്‌ക്കുപാട്ടെന്ന രീതിയിൽ പുലമ്പുന്ന വി.എസിന് ഷോക്കുകൊടുക്കാൻ ഏർപ്പാടാക്കണം…അല്ലാതെ വെറുതെ മാധ്യമങ്ങളുടെ തലയിൽ കയറുകയല്ല വേണ്ടത്….ഇവിടെ ദേശാഭിമാനിയും കൈരളിയും മാത്രം മതിയെന്ന നിലപാട് ശരിയല്ല സഖാക്കളെ….
Generated from archived content: news1_oct14.html
Click this button or press Ctrl+G to toggle between Malayalam and English