കിളിരൂരിലെ പീഡനക്കേസിലെ പെൺകുട്ടിയുടെ മാനസികനില തകരാറിലാക്കിയ വി.ഐ.പിയെ കണ്ടുപിടിക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. വി.ഐ.പി പ്രശ്‌നം ചർച്ചചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും വി.എസ് പക്ഷം ശ്രമം ആരംഭിച്ചു. എന്നാൽ വി.ഐ.പി സന്ദർശനം ഉണ്ടായിട്ടില്ലെന്ന് പെൺകുട്ടിയെ ചികിത്സിച്ച ഡോക്‌ടർ അറിയിച്ചതായി പാർട്ടി സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. വി.എസ് സൂചിപ്പിച്ച അജ്ഞാത വി.ഐ.പി പാർട്ടിയിലെ തന്റെ എതിർചേരിയിലുളള ഒരു ഉന്നതനേതാവാണെന്ന സൂചന വാർത്താമാധ്യമങ്ങൾ പുറത്താക്കിയിരുന്നു.
മറുപുറംഃ വർഷങ്ങൾക്കുമുമ്പ് കിഴക്കൻ യൂറോപ്പിൽ സംഭവിച്ച കമ്യൂണിസ്‌റ്റ് നിലപാടുകളുടെ യാന്ത്രികമായ തകർച്ചപോലെയാണ് വി.ഐ.പിയുടെ പെൺകുട്ടി സന്ദർശനമെന്നും, കമ്യൂണിസം വരുംനാളുകളിൽ നവമുതലാളിത്തത്തിന്റെ വലകളിൽപെട്ട് ശിഥിലീകരിക്കപ്പെടാതിരിക്കാനാണ് പെൺകുട്ടിയെ സന്ദർശിച്ച വി.ഐ.പി എന്ന പ്രതിഭാസം നടക്കാത്ത ഒന്നാണെന്നും പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. നേരെമറിച്ച് വി.ഐ.പി എന്നത് പിളർപ്പിനുശേഷം കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ദുരന്തമാണെന്നും, ഇത്തരം പ്രതിഭാസങ്ങളെ പാർട്ടിയുടെ സെക്രട്ടറിയേറ്റിൽവച്ച് തച്ചുതകർക്കണമെന്നും ഒരു വിഭാഗം പറയുന്നു.
പ്രിയ സഖാക്കളെ… ആ പെൺകുട്ടിയെ ഇനിയും പീഡിപ്പിക്കല്ലേ…
Generated from archived content: news1_oct13.html