ബറാക് മിസൈൽ വേധ സംവിധാനം വാങ്ങിയതിലെ ക്രമക്കേടിൽ രാഷ്‌ട്രപതി ഡോ. എ.പി.ജെ.അബ്‌ദുൾ കലാമിനെ ഉൾപ്പെടുത്താനുളള മുൻ പ്രതിരോധമന്ത്രി ജോർജജ് ഫെർണാണ്ടസിന്റെ നീക്കം പാഴായി. മിസൈൽ വാങ്ങുന്നതിനെ എതിർത്ത് പ്രധാനമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവായിരുന്ന ഡോ. കലാം എഴുതിയ കത്ത് ഒരു വാർത്താ ചാനൽ പുറത്തുകൊണ്ടുവന്നു. രണ്ടുകോടി രൂപയുടെ കോഴ നടന്ന ഇടപാട് പ്രധാനമന്ത്രിയുടെ അന്നത്തെ ശാസ്‌ത്ര ഉപദേഷ്‌ടാവായിരുന്ന കലാമിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടത്തിയത് എന്നായിരുന്നു ഫെർണാണ്ടസിന്റെ വാദം.
മറുപുറംഃ പണ്ട് കാർഗിലിൽ യുദ്ധത്തിൽ മരിച്ച ജവാൻമാർക്ക് ശവപ്പെട്ടി വാങ്ങിയ ഒരു കണക്കു ബാലൻസിലുണ്ട്. ബറാക്ക് എന്നത് നമ്മുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആകുമോ ഫെർണാണ്ടസേ. എങ്കിലും ഇത്തിരി കടന്ന ബുദ്ധിയായിപ്പോയി – കലാമിനെ തന്നെയാണല്ലോ ഉന്നം വച്ചത്. ആരു പൊറുത്താലും കാർഗിൽ ശവപ്പെട്ടിയിൽ കിടന്ന നമ്മുടെ വീരജവാന്മാരുടെ ആത്മാക്കൾ ഒരിക്കലും പൊറുക്കില്ല. പഴയ സോഷ്യലിസ്‌റ്റിനു പറ്റിയ പണിതന്നെ ഇതൊക്കെ. ഭാരത് മാതാ കി ജയ്.
Generated from archived content: news1_oct12_2006.html