ഈ കാലഘട്ടത്തിലെ ദൈവങ്ങൾ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്ന് സുകുമാർ അഴീക്കോട്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 97-ാം ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഴീക്കോട്. ചങ്ങമ്പുഴ കവിതകൾ വൃദ്ധരെ യുവാക്കളാക്കുന്നുവെന്നും അഴീക്കോട് പറഞ്ഞു.
മറുപുറം ഃ അതുകൊണ്ടാണല്ലോ അധികാരസ്ഥാനത്തിരിക്കുന്ന ദൈവങ്ങളെ ഒന്നും പറയാതെ പുറമ്പോക്കിൽ താമസിക്കുന്നവരെ നമ്മൾ ചീത്ത പറയുന്നത്. എം.എൻ വിജയൻമാഷിനും, പാഠം പത്രത്തിനനുകൂലിച്ചും വന്ന കോടതിവിധിയെപ്പറ്റി ഒരു വരിപോലും പറയാതെ മാഷിനെ കൊന്നു എന്നു പറഞ്ഞ് പാഠം സുധീഷിനെ വട്ടം കറക്കിയതും നമ്മൾ കണ്ടതല്ലേ… ആദ്യം അധികാരസ്ഥാനങ്ങളിലിരിക്കുന്ന ദൈവങ്ങൾക്കെതിരെ പ്രവർത്തിക്കൂ… അതിനുശേഷമാകാം പുറമ്പോക്കിലെ ‘ഗുണ്ട’കളോടുള്ള അടി.
Generated from archived content: news1_oct12_07.html