ആരോപണങ്ങൾ മുന്നണിയിൽ ഉന്നയിക്കണംഃ മുഖ്യമന്ത്രി

കരിമണൽ ഖനനപ്രശ്‌നത്തെയും തിരഞ്ഞെടുപ്പ്‌ തോൽവിയെയും കുറിച്ച്‌ വി.എം.സുധീരൻ നടത്തിയ ആരോപണം മുന്നണിക്കുളളിൽ ഉന്നയിക്കേണ്ടതായിരുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. മുസ്ലീംലീഗിനെ പറ്റി ബാലകൃഷ്‌ണപിളളയും സുധീരനും നടത്തുന്ന പരസ്യ പ്രസ്താവനകൾ ശരിയായ നടപടി അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപുറംഃ- ഈ വക പ്രശ്‌നങ്ങൾ നാട്ടുകാരറിഞ്ഞാൽ പ്രശ്‌നമാണെന്ന്‌ സുധീരനും ബാലകൃഷ്‌ണപിളളയ്‌ക്കും അറിയില്ല മുഖ്യാ…. വോട്ടുചെയ്‌തും സ്‌തുതിപാടിയും നാട്ടുകാർ കസേരയിൽ കയറ്റി ഇരുത്തും… എന്നാൽ കസേരയിൽ കയറിയിരുന്നാൽ നടത്തുന്ന പോക്രിത്തരങ്ങൾ നാട്ടുകാരറിയരുത്‌…. ഈ പാലം ഒരു വശത്തേയ്‌ക്കുളള യാത്രയ്‌ക്കു മാത്രമാണ്‌….

പ്രിയപ്പെട്ട മുഖ്യമന്ത്രീ….ആരോപണങ്ങൾ മുന്നണിയിലോ സ്വന്തം വീട്ടിലോ നടത്തിക്കൊളളൂ…പക്ഷെ ജനം എന്ന സാധനത്തിന്‌ അത്യാവശ്യം നിങ്ങളുടെ തോന്ന്യാസങ്ങൾ അറിയാനുളള അവകാശം ഉണ്ട്‌… കാരണം നാളെയും വോട്ടു ചെയ്യാനുളളതാണേ….

Generated from archived content: news1_oct11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here