ഭൂകമ്പത്തിൽ ഉമ്മൻചാണ്ടിയും ആന്റണിയും കുലുങ്ങിയില്ല

ഭൂകമ്പത്തിൽ ഉത്തരേന്ത്യ മുഴുവൻ കുലുങ്ങിയെങ്കിലും ചത്തിസ്‌ഗഡിൽ കോൺഗ്രസ്‌ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത കേരളമുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കും കോൺഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണിയ്‌ക്കും യാതൊരുവിധ പരിഭ്രമവും ഉണ്ടായില്ല. എന്നാൽ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും ഭൂകമ്പം നടന്നപ്പോൾ പരിഭ്രാന്തിയിലായിരുന്നു. പണ്ട്‌ പുതുപ്പിളളിയിൽ ഭൂചലനമുണ്ടായപ്പോൾ താൻ കുലുങ്ങിയിട്ടില്ലെന്ന്‌ ഉമ്മൻചാണ്ടിയും ഭൂകമ്പ അനുഭവത്തിന്‌ പുതുമയില്ലെന്നും, ഡൽഹിയിൽ ഒരുപാട്‌ കൊച്ചുകൊച്ചു ഭൂകമ്പങ്ങൾ താൻ കണ്ടിട്ടുണ്ടെന്ന്‌ ആന്റണിയും പറഞ്ഞു.

മറുപുറംഃ ഭൂകമ്പമല്ല തീമഴ പെയ്ത്‌ ലോകമവസാനിച്ചാലും ഇക്കൂട്ടർ കുലുങ്ങില്ലെന്ന്‌ കേരളത്തുകാർക്ക്‌ അറിയും. ലോക്‌സഭ തിരഞ്ഞെടുപ്പ്‌ പത്തൊമ്പതുനിലയിൽ പൊട്ടിയിട്ടും, പിന്നീട്‌ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നൊഴികെ അന്ധകാരനാഴിയിലേക്ക്‌ പോയിട്ടും ഒടുവിൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ തലകുത്തി വീണിട്ടും ഈ ചേട്ടന്മാർ കുലുങ്ങിയിട്ടില്ലെന്നു മാത്രമല്ല, ഇരിക്കുന്ന കസേരയുടെ കാലിൽ കൂടുതൽ സിമന്റിട്ട്‌ ഉറപ്പിക്കുകയും ചെയ്‌തു. ഉമ്മനും ആന്റണിയും എത്ര ഭൂകമ്പം കണ്ടതാ, ഭൂകമ്പമെത്ര ഉമ്മനേം ആന്റണിയേയും കണ്ടതാ….

Generated from archived content: news1_oct10_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English