ശങ്കരനും കൂട്ടരും സോണിയയെ കാണാൻ ഡൽഹിയിൽ

ഡി.ഐ.സി വിട്ട മുൻമന്ത്രി പി.ശങ്കരൻ, വി.ബലറാം, ഡി.സുഗതൻ തുടങ്ങിയവർ കോൺഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധിയെ കാണാൻ ഡൽഹിയിലെത്തി. ഡി.ഐ.സി. വിട്ടുവരുന്നവർക്ക്‌ സ്‌ഥാനമാനങ്ങൾ നൽകേണ്ടതില്ല എന്ന ഹൈക്കമാൻഡ്‌ തീരുമാനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ അടിയന്തിരമായി സന്ദർശനം നടത്തുന്നത്‌. സ്‌ഥാനമാനങ്ങൾക്കു വേണ്ടിയല്ല ഡി.ഐ.സി. വിട്ടതെന്ന്‌ ഇവർ പറഞ്ഞു. തങ്ങളുടെ തിരിച്ചുവരവ്‌ അറിയിക്കുകയാണ്‌ സന്ദർശനലക്ഷ്യമെന്ന്‌ ഇവർ പറഞ്ഞു.

മറുപുറംഃ ചില പാമ്പുകൾക്ക്‌ മാളവും പറവകൾക്ക്‌ ആകാശവും ഉളളപ്പോൾ പാവം ഡി.ഐ.സി.വിമതർക്ക്‌ തലചായ്‌ക്കാൻ മലയാളദേശത്ത്‌ ഒരു പാർട്ടിപോലും ഇല്ലാത്ത അവസ്ഥയായി. നൂറു വീടു തെണ്ടി പഴനിയാണ്ടവനെ ദർശിച്ച്‌ തലമുണ്ഡനം ചെയ്യാം എന്ന നേർച്ച പോലെയല്ലേ ശങ്കരാ നമമുടെ കാര്യം. സകല കോൺഗ്രസുകാരുടേയും വീടു നിരങ്ങി ഒടുവിൽ ‘കണ്ണു തുറക്കാത്ത ദൈവങ്ങളേ’ എന്ന സിനിമാപ്പാട്ടു പാടി നടക്കേണ്ടിവരുമോ. തിരിച്ചുവരുന്നവർക്ക്‌ സ്ഥാനമൊന്നുമില്ലെന്ന്‌​‍്‌ കേട്ടപ്പോഴേ വാലിൽ തീ പിടിച്ചു കഴിഞ്ഞു. കസേരയില്ലാത്തവൻ ഈച്ചപ്പുഴുവാണെന്ന സത്യം ശങ്കരന്‌ ശരിക്കുമറിയാം. എന്നാലും ഹൈക്കമാന്റ്‌ വെച്ച വേല ശങ്കരന്റെയും കൂട്ടരുടേയും അഞ്ചാം മർമ്മത്തിലാണ്‌ ഏറ്റത്‌.

Generated from archived content: news1_oct09_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here