എം.എൽ.എമാരെ തടഞ്ഞാൽ കർശന നടപടി ഃ കൊടിയേരി

എം.എൽ.എമാരെ തടയുന്നതും കൈയേറ്റം ചെയ്യുന്നതും തടഞ്ഞുവയ്‌ക്കുന്നതും ഗൗരവമായി കണ്ട്‌ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌ണൻ നിയമസഭയിൽ അറിയിച്ചു. മുസ്ലീംലീഗ്‌ എം.എൽ.എ യു.സി.രാമനെ തന്റെ നിയോജകമണ്ഡലത്തിലെ തന്നെ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ മുതിർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ മന്ത്രിയുടെ ഈ പ്രസ്താവന. പൊതുപ്രവർത്തകർക്കെതിരെയുളള ഏത്‌ നടപടിയേയും ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.

മറുപുറംഃ യു.ഡി.എഫ്‌ ഭരിക്കുമ്പോൾ വഴി തടയലും കരിഓയിൽ ഒഴിക്കലും ഘൊരാവോയുമൊക്കെ ഉത്സവം പോലെയാണ്‌ ഇടത്‌ യുവജനസംഘടനകൾക്ക്‌. പക്ഷെ അണ്ണന്മാർ കസേരയിൽ കയറിയാൽ പിന്നെ കിടന്നു തുളളിയിട്ട്‌ കാര്യമുണ്ടോ. ഈ സമയത്ത്‌ ഭജനപ്പാട്ടും, കൈകൊട്ടിക്കളിയും, പുലികളിയുമൊക്കെയായി കാലം കഴിച്ചുകൊളളണം. ഒരു മുദ്രാവാക്യമോ പ്രകടനമോ കണ്ടുപോകരുത്‌. ഊർജ്ജമൊക്കെ കൂട്ടിവച്ച്‌ എന്നാണോ യു.ഡി.എഫ്‌ അധികാരത്തിൽ കയറുന്നത്‌ അന്നു പൊട്ടിച്ചാൽ മതി വെടിക്കെട്ടൊക്കെ. ഇപ്പോ അണ്ണന്മാർ ഉദ്‌ഘാടനത്തിനോ മറ്റോ വരുമ്പോൾ ആനക്കുടയും ചെണ്ടമേളവുമൊക്കെ ഒരുക്കി നടന്നാൽ കൂടുതൽ നന്ന്‌. കയ്യിന്റെ തരിപ്പൊക്കെ അങ്ങിനെ തീർക്കാം.

Generated from archived content: news1_oct04_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English