ഹിന്ദുത്വവാദം തിരഞ്ഞെടുപ്പ്‌ വിഷയമാക്കില്ല ഃ വെങ്കയ്യ നായിഡു

ഹിന്ദുത്വവാദം ബി.ജെ.പി തിരഞ്ഞെടുപ്പ്‌ വിഷയമാക്കില്ലെന്ന്‌ പാർട്ടി മുൻ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. എന്നാൽ ഹിന്ദുത്വവാദം പാർട്ടി ഉപേക്ഷിക്കില്ല. പാർട്ടി ഹിന്ദുത്വത്തിലേക്ക്‌ തിരിച്ചുവരികയാണ്‌ എന്ന വാർത്തയിൽ അസ്വസ്ഥരായി മാറിയ ദേശീയ ജനാധിപത്യസഖ്യം അണികളെ സാന്ത്വനിപ്പിക്കാനുളള തന്ത്രമായാണ്‌ നായിഡു ഇങ്ങനെ പ്രസ്താവിച്ചതെന്ന്‌ കരുതുന്നു.

മറുപുറംഃ- പ്രിയപ്പെട്ട വെങ്കയ്യപ്രഭു, ഈ ഹിന്ദുത്വം എന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര സംഭവമാണെന്ന്‌ ഇപ്പോ മനസ്സിലായി. ടിയാന്റെ അധ്യക്ഷ കസേര തെറിച്ചതും, ആയിടത്തിൽ ഹിറ്റ്‌ലർ മീശക്കാരൻ അദ്വാൻസാറ്‌ കയറിയിരുന്നതും ഹിന്ദുത്വത്തിന്റെ ഒരുതരം അഭ്യാസം കൊണ്ടാണെന്നും പിടികിട്ടി. ഇനി എൻ.ഡി.എ സാധനങ്ങളെ ഒതുക്കിനിർത്താനും ഈ ഹിന്ദുത്വത്തിനു കഴിയും…ഒന്നു പതുക്കെ തളളി പറഞ്ഞാൽ മതി….വോട്ടു കിട്ടുവാൻ വേണ്ടി ഹിന്ദുത്വമെന്ന തുറുപ്പ്‌ ഗുലാനെ ആവശ്യം പോലെ ചവിട്ടിയകറ്റുകയോ ഏറ്റെടുക്കുകയോ ചെയ്‌താൽ മതി….

Generated from archived content: news1_nov9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here