ഹിമാലയഃ ഹക്കീം പോത്തിനെ മോഷ്‌ടിച്ചുവെന്ന്‌ കേസ്‌

കണിച്ചുകുളങ്ങര കൊലപാതകക്കേസിൽ അറസ്‌റ്റിലായ ഹിമാലയ എം.ഡി. ബിനീഷിന്റെ ജ്യേഷ്‌ഠൻ ഗോകുലന്റെ പാലക്കാട്‌ മുളളൻതോട്ടിലെ ഫാം ഹൗസിൽനിന്നും പോത്തിൻക്കുട്ടിയെ മോഷ്‌ടിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട്‌ ഹിമാലയ ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ വി.എ.ഹക്കീം, സൂര്യപ്രകാശ്‌ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ഏതാനും ദിവസങ്ങൾക്ക്‌ മുമ്പ്‌ ഹക്കീം മുളളൻതോട്ടിലെ ഗോകുലന്റെ ഫാമിൽ എത്തിയിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.

മറുപുറംഃ ബിനീഷിനെക്കുറിച്ച്‌ വിവരം നല്‌കിയ ആൾക്ക്‌ ആക്‌ഷൻ കൗൺസിൽ നല്‌കിയ ഒരു ലക്ഷം രൂപ പോത്തുക്കച്ചവടത്തിൽ നിന്നുമായിരുന്നോ ഹക്കീം വക്കീലേ കിട്ടിയത്‌. ഏതായാലും ഹിമാലയും കൊളളാം ഹക്കീമും കൊളളാം. ആയ കാലത്ത്‌ ഇരുകൂട്ടരും ഒരുമിച്ചു നിന്നായിരുന്നല്ലോ സകല പരിപാടികളും നടത്തിയത്‌. ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ തന്നെ. ഏതായാലും പോത്തിനെ കട്ടത്‌ കടന്ന കൈയ്യായി പോയി. ഒരു വക്കീലുതന്നെ പോത്തിനെ കട്ടപ്പോൾ നാട്ടിലെ കോഴിക്കളളന്മാർക്ക്‌ ഒരു ഉഷാറു വന്നിട്ടുണ്ട്‌.

Generated from archived content: news1_nov8_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here