എല്ലാം മറക്കണം; എല്ലാം പൊറുക്കണംഃ കുഞ്ഞാലിക്കുട്ടി

കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമ പ്രവർത്തകർക്കുനേരെയുണ്ടായ എല്ലാ അനിഷ്‌ടസംഭവങ്ങളും മറക്കണമെന്നും പൊറുക്കണമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട്‌ അഭ്യർത്ഥിച്ചു. ഈ അനിഷ്‌ട സംഭവങ്ങളിൽ തനിക്കോ മുസ്ലീംലീഗിനോ പങ്കില്ലെന്നും, ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവർ ആരായാലും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മർദ്ദനമേറ്റ വനിതാ റിപ്പോർട്ടരെ സന്ദർശിക്കാനും താൻ തയ്യാറാണെന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മറുപുറംഃ “മറക്കണോ…എന്തൊക്കെയാണടോ ഞങ്ങൾ മറക്കേണ്ടത്‌…ദേ ഈ കേരളമുറ്റത്താ മാധ്യമ പ്രവർത്തകർ പിടഞ്ഞുപിടഞ്ഞ്‌ വീണത്‌…” എന്ന എൻ.എൻ പിളള സ്‌റ്റൈൽ മറുപടിയാണ്‌ മന്ത്രിക്ക്‌ കൊടുക്കേണ്ടത്‌….എല്ലാ പൊല്ലാപ്പും ഉണ്ടാക്കിവച്ചിട്ട്‌ ഇപ്പോൾ വെളളക്കൊടി പൊക്കുന്നതെന്തിന്‌?…. മർദ്ദനമേറ്റ വനിതാ റിപ്പോർട്ടറെ സന്ദർശിക്കുമെന്ന്‌ പറഞ്ഞു കേട്ടപ്പോഴെ, ആ റിപ്പോർട്ടർ ആശുപത്രിയിൽനിന്നും ജീവനും കൊണ്ട്‌ പേരുവെട്ടിപ്പോയി….കാണാൻ വരുന്നത്‌ കുഞ്ഞാലിക്കുട്ടിയാണേ….

Generated from archived content: news1_nov5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English