മൗറീഷ്യസിലേയ്‌ക്കുളള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തിൽ മുക്കാൽ മണിക്കൂറോളം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചിലവഴിച്ചെങ്കിലും ചർച്ച ചെയ്‌ത വിഷയങ്ങൾ കൊളസ്‌ട്രോളും കദളിപ്പഴവും കാലാവസ്ഥയുമൊക്കെയായിരുന്നു. കേരളത്തെ ഇളക്കിമറിക്കുന്ന കുഞ്ഞാലിക്കുട്ടി പ്രശ്‌നമുൾപ്പെടെയുളള കാര്യങ്ങൾ സംസാരിച്ചതേയില്ല. കോൺഗ്രസ് നേതാക്കൾ ഒരുമിച്ചാണ് സോണിയാഗാന്ധിയെ കണ്ടത്. അതിനാൽ പലർക്കും പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. കഴിക്കാൻ കശുവണ്ടി കൊണ്ടുവന്നപ്പോഴാണ് അതിലെ കൊളസ്‌ട്രോളിനെക്കുറിച്ച് ചർച്ച ചെയ്‌തത്.
മറുപുറംഃ- ഇങ്ങനെ കശുവണ്ടി കൊറിച്ചും കദളിപ്പഴം തിന്നും നടന്നാൽ കേരളത്തിലെ പ്രശ്‌നം തീരില്ല മാഡം. പിന്നെ പ്രശ്‌നങ്ങൾക്കൊക്കെ ഒരു പെൺനാറ്റം ഉളളതുകൊണ്ടായിരിക്കും സോണിയാജി കൊളസ്‌ട്രോളിൽ കയറിപ്പിടിച്ചത്. ഏതായാലും നേതാക്കൾ ഒരുമിച്ച് മാഡത്തെ കണ്ടത് നന്നായി. അതിന്റെ പേരിൽ കോടതി കയറേണ്ടിവരില്ലല്ലോ….സ്ഥലം കേരളമല്ലേ….കുട്ടിയെ തൊടാൻ മാഡത്തിനും ഭയമുളള സ്ഥിതിക്ക് പ്രളയം വന്ന് സകലതും ഒലിച്ചു പോകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം….
Generated from archived content: news1_nov30.html