യുഡിഎഫ്‌ യോഗത്തിൽ കുഞ്ഞാലിക്കുട്ടി പ്രശ്‌നം ചർച്ച ചെയ്‌തില്ല

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയുളള ആരോപണങ്ങൾ യുഡിഎഫ്‌ യോഗത്തിൽ ചർച്ച ചെയ്‌തില്ല. ഈ പ്രശ്‌നം ആരെങ്കിലും യോഗത്തിൽ ഉന്നയിക്കുകയോ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയോ ചെയ്‌തില്ലെന്ന്‌ യുഡിഎഫ്‌ കൺവീനർ പി.പി. തങ്കച്ചൻ പറഞ്ഞു. ഇതുവരെയുളള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്നതിന്‌ തെളിവില്ലെന്നും തങ്കച്ചൻ പറഞ്ഞു.

മറുപുറംഃ- യു.ഡി.എഫ്‌ എന്നു പറഞ്ഞാൽ കുഞ്ഞാലിക്കുട്ടിയല്ലല്ലോ….അതൊരു അതിബൃഹത്തായ സാധനമാണ്‌… യു.ഡി.എഫിന്റെ യോഗങ്ങൾ നടക്കുമ്പോൾ ഇച്ചിരിപ്പോന്ന പെണ്ണുകേസ്‌ പറഞ്ഞ്‌ നാവ്‌ ചീത്തയാക്കുന്നതെന്തിന്‌…ചർച്ച ചെയ്യാനുളള ഉപകരണങ്ങളായി ജേക്കബ്ബും ബാലകൃഷ്‌ണപിളളദ്ദേഹവും നിറഞ്ഞുനിൽക്കുമ്പോൾ എന്ത്‌ കുഞ്ഞാലി ഏത്‌ കുട്ടി.

ഒരു മന്ത്രിയുടെ പേരിൽ കേരളം ഇളകിമറിയുമ്പോൾ ചക്കരവർത്തമാനം പറഞ്ഞ്‌ പിരിഞ്ഞ യു.ഡി.എഫുകാരെ സമ്മതിക്കണം….കുഞ്ഞാലിക്കുട്ടിയെ തൊട്ടാൽ പൊളളുമെന്ന്‌ അറിയാത്ത ഏത്‌ യു.ഡി.എഫുകാരാണ്‌ ഇവിടുളളത്‌…ചിലപ്പോൾ ഒരു വെടിക്ക്‌ വേണ്ട ഐസ്‌ക്രീം മാത്രമല്ല, ലഡുവും ജിലേബിയും മന്ത്രിയുടെ പക്കലുണ്ടാകും.

Generated from archived content: news1_nov3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here