തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് വിറ്റത് പി.പി. മുകുന്ദനാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് ഒ.രാജഗോപാൽ ആരോപിച്ചു. ഇതിനുമുമ്പും ഇദ്ദേഹം യുഡിഎഫിന് വോട്ടു മറിച്ചു നല്‌കിയിട്ടുണ്ടെന്നും അന്ന് കരുണാകരനുമായാണ് കച്ചവടം ഉറപ്പിച്ചതെന്നും രാജഗോപാൽ പറഞ്ഞു. ഇന്ത്യാ ടുഡേ മാസികയ്‌ക്കു നല്‌കിയ അഭിമുഖത്തിലാണ് രാജഗോപാൽ ഇങ്ങനെ പറഞ്ഞത്. സംസ്ഥാന കമ്മറ്റിയംഗം എം.എസ്.കുമാർ വഴി എൽ.ഡി.എഫിനും ബി.ജെ.പി വോട്ടുകൾ ലഭിച്ചതായും രാജഗോപാൽ പറഞ്ഞു.
മറുപുറംഃ ഒരു പാർട്ടി എന്ന നിലയിൽ ഒരാത്മകഥ ബി.ജെ.പി എഴുതിയാൽ ഏതാണ്ട് ഒരു നളിനി ജമീലക്കഥ പോലെയാകും. ബി.ജെ.പിയുടെ പേരുമാറ്റി ‘പടക്കം’ പാർട്ടി എന്നാക്കാൻ നാട്ടുകാർ ആലോചിക്കുന്നുണ്ട്. പിഴച്ച് വയറും നിറച്ചാണ് പാർട്ടി നില്‌ക്കുന്നത്. ഇനി സ്മാർത്തവിചാരം തുടങ്ങുക തന്നെ. ഒടുവിൽ നാടുവാഴിയുടെ പേരും ഉയർന്നു കേൾക്കാതിരുന്നാൽ മതിയായിരുന്നു.
Generated from archived content: news1_nov29_05.html
Click this button or press Ctrl+G to toggle between Malayalam and English