മാധ്യമപ്രവർത്തകർക്ക്‌ നല്‌കിയ ഉറപ്പ്‌ പാലിച്ചുഃ മുഖ്യമന്ത്രി

മാധ്യമപ്രവർത്തകരുടെ നേരെ ആര്‌ ആക്രമണം നടത്തിയാലും നടപടിയെടക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ മാധ്യമപ്രവർത്തകരെ ആക്രമിച്ച ആർ.എസ്‌.പി നേതാക്കൾ ഉൾപ്പെടെയുളളവരെ പോലീസ്‌ അറസ്‌റ്റു ചെയ്തതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂർ സംഭവത്തിനുശേഷം മാധ്യമപ്രവർത്തകർക്കു നല്‌കിയ ഉറപ്പാണ്‌ പാലിക്കപ്പെട്ടത്‌. മാധ്യമപ്രവർത്തകരെ ആര്‌ ആക്രമിച്ചാലും കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറുപുറംഃ വീടിനും നാടിനും വേണ്ടാത്തതുപോലെ ബാബുദിവാകരനും യു.ഡി.എഫിനും വേണ്ടാത്ത പാവം പിടിച്ച താമരാക്ഷനേയും ഷിബുവിനേയുമല്ലേ അറസ്‌റ്റു ചെയ്‌തത്‌. അവർ തിരിച്ചു കടിച്ചാൽ ഒരു രോമം പോലും പൊഴിയില്ലെന്ന്‌ മുഖ്യന്‌ നന്നായറിയാം. കരിപ്പൂരിൽ ഇത്രയും പ്രശ്‌നങ്ങൾക്ക്‌ കാരണക്കാരനായ കുഞ്ഞാലിക്കുട്ടി രാജാവായി വാഴുന്നു. പിന്നെ മാധ്യമപ്രവർത്തകരെ തല്ലിയത്‌ താമരാക്ഷനും കൂട്ടരും മാത്രമല്ലല്ലോ നമ്മുടെ പോലീസും ഉണ്ടായിരുന്നില്ലേ….അവർക്കെതിരെ നോ നടപടി….അത്‌ സ്വന്തം പോലീസല്ലേ….തളള ചവിട്ടിയാൽ പിളളയ്‌ക്കെന്ത്‌ കേട്‌…ഇതുപോലെയുളള ഉറപ്പൊന്നും നല്‌കല്ലേ ഉമ്മൻ മുഖ്യാ….

Generated from archived content: news1_nov29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here