വെളുക്കാൻ തേച്ചത്‌ പാണ്ടായി ഃ താമരാക്ഷൻ

ആന്റണിയെ മാറ്റി ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ, വെളുക്കാൻ തേച്ചത്‌ പാണ്ടായി എന്ന അവസ്ഥയിലായി യു.ഡി.എഫ്‌ എന്ന്‌ ആർ.എസ്‌.പി നേതാവ്‌ എ.വി.താമരാക്ഷൻ പറഞ്ഞു. അഴിമതി വിരുദ്ധനായ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റരുതെന്നായിരുന്നു ആർ.എസ്‌.പിയുടെ ആഗ്രഹം. അത്‌ സോണിയാഗാന്ധിയെ അറിയിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ അധികാരത്തിൽ വരുവാനുളള സാധ്യത വിരളമാണെന്നും താമരാക്ഷൻ പറഞ്ഞു.

മറുപുറംഃ- എല്ലായിടത്തും ഇതുതന്നെയാണ്‌ താമരാക്ഷാ സ്ഥിതി. ആർ.എസ്‌.പിയെ നന്നാക്കാൻ ഫെയർ ആന്റ്‌ ലൗലിയായി വന്ന ബാബു ദിവാകരൻ ഇപ്പോൾ ചൊറിവന്നുപോയ പാണ്ടുപോലെയായി. ഇനിയിപ്പോ എന്നാണാവോ കൂടെ നില്‌ക്കുന്ന ഷിബു ബേബിജോണും പാണ്ടനാകുന്നതെന്ന്‌ കാത്തിരുന്നാൽ മതി. ഏവരും പരസ്‌പരം പാണ്ടുകളാകുന്ന ഈ കേരള രാജ്യത്ത്‌ മുഖ്യനും ഒരു പാണ്ടനാകുന്നത്‌ നല്ലതാ…

Generated from archived content: news1_nov27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here