ദൃശ്യമാധ്യമങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്‌ട്രീയക്കാർ അഴിമതിക്കാർഃ വക്കം പുരുഷോത്തമൻ

ദൃശ്യമാധ്യമങ്ങളുമായി ഏറെ അടുപ്പം പുലർത്തുന്ന രാഷ്‌ട്രീയക്കാർ കളളന്മാരും അഴിമതിക്കാരുമാണെന്ന്‌ ധനമന്ത്രി വക്കം പുരുഷോത്തമൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ ഹാളിൽ സംഘടിപ്പിച്ച ‘കേരളരാഷ്‌ട്രീയവും ദൃശ്യമാധ്യമങ്ങളും’ എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വക്കം. ദൃശ്യമാധ്യമങ്ങളോട്‌ അടുപ്പം കാണിക്കാത്തവർ നേരായ വഴിയിൽ സഞ്ചരിക്കുന്നവരാണ്‌. രാഷ്‌ട്രീയക്കാരിൽ സത്യസന്ധരും അല്ലാത്തവരും ഉണ്ടെന്ന്‌ മാധ്യമ പ്രവർത്തകർ തിരിച്ചറിയണം.

മറുപുറംഃ- ദൃശ്യമാധ്യമങ്ങളോട്‌ അടുപ്പം കാണിക്കാത്തതുപോലെ, ദൃശ്യമാധ്യമങ്ങൾ അടുപ്പിക്കാത്ത ചില രാഷ്‌ട്രീയക്കാരുണ്ട്‌… ഏതായാലും വക്കത്തിനെ തന്നെയാണല്ലോ സെമിനാർ ഉദ്‌ഘാടനം ചെയ്യാൻ വിളിച്ചത്‌. വായിലെ നാക്കു നന്നായാൽ ദൃശ്യമാധ്യമപ്രവർത്തകർ മാത്രമല്ല നാട്ടുകാരും അടുപ്പിക്കും….അല്ലാതെ വായിൽ തോന്നിയത്‌ കോതയ്‌ക്ക്‌ പാട്ട്‌ എന്നപോലെയും കരിപ്പൂർ സംഭവം പോലെയും മാധ്യമപ്രവർത്തകരെ നേരിട്ടാൽ അവരും കുറ്റിച്ചൂലെടുക്കും….മനുഷ്യവർഗ്ഗത്തിൽപ്പെട്ടവർ തന്നെയാണല്ലോ ഈ മാധ്യമപ്രവർത്തകരും.

Generated from archived content: news1_nov26.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here