ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളുടെ നേരിട്ടുളള പ്രയോജനം ലഭിക്കാത്തവർക്കായി ‘വിശപ്പില്ലാത്ത കേരളം’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. ഈ പദ്ധതിപ്രകാരം ഗിരിവർഗ്ഗക്കാർക്കും പൂട്ടിക്കിടക്കുന്ന തോട്ടത്തിലെ തൊഴിലാളികൾക്കും സൗജന്യ റേഷൻ നല്‌കും. തിരുവനന്തപുരത്ത് നടന്ന ജില്ലാ കളക്‌ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറുപുറംഃ തിരുവനന്തപുരം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പട്ടിണിയെന്തെന്ന് മുഖ്യൻ കൃത്യമായി മനസ്സിലാക്കി. ഇനി നിയമസഭാ തിരഞ്ഞെടുപ്പു കഞ്ഞിവീഴ്‌ത്തലിൽ വല്ലതും തടയണമെങ്കിൽ ചില്ലറ കുറച്ചു മുടക്കണമല്ലോ… അതിനായൊരു വഴി ‘വിശപ്പില്ലാത്ത കേരളം’. കൊളളാം, നല്ലതുതന്നെ… ഓന്തോടിയാൽ വേലിയോളം എന്ന് പിരിഞ്ഞുപോയ ചില കാരണവന്മാർ മുറുമുറുക്കുന്നുണ്ട്. ങാ.. ഒന്നു കുത്തിനോക്ക്. ഒന്നു വച്ചാൽ ചിലപ്പോൾ രണ്ടു കിട്ടിയേക്കും.
Generated from archived content: news1_nov25_05.html