മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടതിനുശേഷം സമനില തെറ്റിയ നിലയിലാണ് ടി.എം.ജേക്കബിന്റെ അവസ്ഥയെന്ന് മന്ത്രി കെ.എം.മാണി. മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ജേക്കബിന്റെ പ്രസ്താവനകളെ അവഗണിക്കാനാണ് തന്റെ തീരുമാനം. ജേക്കബിനെപോലെ തരംതാണ വർത്തമാനം പറയാൻ തനിക്കാവില്ല. അഹന്ത നിറഞ്ഞ സംസാരമാണ് ജേക്കബ് നടത്തുന്നതെന്നും മാണി കുറ്റപ്പെടുത്തി.
മറുപുറംഃ- കേരള രാഷ്‌ട്രീയത്തിൽ നിലനില്‌ക്കുന്ന ഏതൊരുവനും സമനില തെറ്റുമെന്ന് മാണിസാറിനറിയില്ലേ. യു.ഡി.എഫിനേയും കോൺഗ്രസിനേയും തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരപ്പനും രണ്ടു മക്കൾക്കും സീറ്റുകൾകൊണ്ട് അഭിഷേകം. ഇവിടെ പാരപണിയലിന് പുഷ്പാഭിഷേകം. ഉളളകാര്യം മുഖത്തുനോക്കി പറഞ്ഞ ജേക്കബിനും ബാലകൃഷ്‌ണപിളളയ്‌ക്കും കാലിത്തൊഴുത്ത്. പീഡനങ്ങളുടെ രാജകുമാരൻ പട്ടുമെത്തയും പഞ്ചാരച്ചായയും….തിരഞ്ഞെടുപ്പിൽ ജനം കെട്ടുകെട്ടിച്ച മകനുവേണ്ടി ദേ ഇപ്പോൾ മാണിസാർ രാജ്യസഭാ സീറ്റിനായി കേഴുന്നു….എങ്ങിനെ സമനില തെറ്റാതിരിക്കും സാറേ….
Generated from archived content: news1_nov23.html