ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ രൂക്ഷമായ ഭിന്നത മറനീക്കി പുറത്തുവന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന നേതൃയോഗത്തിൽനിന്നും പി.പി.മുകുന്ദൻ, സി.കെ.പത്‌മനാഭൻ എന്നിവർ വിട്ടുനിന്നത് പാർട്ടിയിലെ അഭിപ്രായഭിന്നത മൂലമാണെന്ന് പറയപ്പെടുന്നു. ഇരുവരും പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കണക്കുകൾ അവതരിപ്പിക്കാത്തതിലും പി.പി. മുകുന്ദനെതിരെയുളള കേസുകളിൽ പാർട്ടി നേതൃത്വം ഇടപെടുന്നു എന്നുളളതുമാണ് ഇരുവരും മാറിനില്‌ക്കാൻ കാരണമായതെന്ന് അറിയുന്നു.
മറുപുറംഃ- ഒരു സീറ്റുപോലും കേരളത്തിൽ ഇല്ലാതിരുന്നിട്ട് ഇവരിങ്ങനെ. തൊമ്മി തെക്കോട്ടെങ്കിൽ ചാണ്ടി വടക്കോട്ട് എന്ന രീതിയിലാ ബി.ജെ.പിയുടെ വളർച്ച. അടുപ്പിച്ചടുപ്പിച്ച് ഹർത്താൽ നടത്തുവാൻ എന്തുത്സാഹമായിരുന്നു. ഇനിയും വേണം ഒരെണ്ണം പാർട്ടിയെ തകർക്കാൻ പാർട്ടിയിലെ മഹാന്മാർ നടത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ ഒരു ഹർത്താൽ കൂടി നടത്താം….
പിന്നെ ഒരു കാര്യം, കണക്കു ചോദിക്കുമ്പം കമഴ്‌ന്നു കിടക്കുന്ന സ്വഭാവം നല്ലതല്ല ശ്രീധരൻപിളള…. അത്യാവശ്യം കളളന്മാരുടെ മാന്യതയെങ്കിലും കാട്ടണേ….
Generated from archived content: news1_nov22.html