ഐസ്‌ക്രീമൊക്കെ വലിയ വലിയ ആളുകൾ തിന്നുന്നതാണെന്നും, അതിൽ അത്താഴപ്പട്ടിണിക്കാരായ ശ്രീനാരായണീയർക്ക് കാര്യമില്ലെന്നും എസ്.എൻ.ഡി.പി. യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. ഐസ്‌ക്രീം പെൺവാണിഭക്കേസിൽ റെജീനയ്‌ക്ക് നീതികിട്ടണം. പക്ഷെ അവർ പലപ്പോഴും മൊഴിമാറ്റി പറയുകയാണ്, ഏതായാലും ഇക്കാര്യം മുഖ്യമന്ത്രിയും പാണക്കാട് ശിഹാബ് തങ്ങളും തീരുമാനിക്കട്ടെ. പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സുൽത്താൻ ബത്തേരിയിൽ മറുപടി പറയുകയായിരുന്നു വെളളാപ്പളളി.
മറുപുറംഃ ഇപ്പറഞ്ഞത് പ്രിയസ്‌നേഹിതൻ വിദ്യാസാഗരൻ കേൾക്കണ്ട. ഐസ്‌ക്രീം തിന്നാത്ത പാവപ്പെട്ടവർ വല്ല നാരങ്ങാമിഠായിയും തിന്നിട്ടുണ്ടാകും എന്നായിരിക്കും പുളളിക്കാരന്റെ പ്രതികരണം….നടേശൻ മുതലാളി, അങ്ങനെ വല്ല നാരങ്ങാമിഠായിയും തിന്നിട്ടുണ്ടോ….ഐസ്‌ക്രീമിനും നാരങ്ങാമിഠായിക്കും മധുരം തന്നെയാണേ….വീട്ടിലെ ഒരുപിടി ചോറുതന്നയാ എല്ലാവർക്കും നല്ലത്.
Generated from archived content: news1_nov20.html