എഴുത്തച്ഛൻ പുരസ്‌കാരം ചെറുകല്യാണം പോലെഃ അഴീക്കോട്‌

അവിവാഹിതനായ തനിക്ക്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്‌ ഒരു ചെറുകല്യാണം പോലെയെന്ന്‌ സുകുമാർ അഴീക്കോട്‌ പറഞ്ഞു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാള ഭാഷാവാരാചരണം മഹാകവി ജി. ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അഴീക്കോട്‌. കല്യാണം കഴിക്കാത്ത തനിക്കുചുറ്റും ഉണ്ടായ ആരവങ്ങൾ ചെറുകല്യാണത്തെ സൂചിപ്പിക്കുന്നതാണെന്നും അഴീക്കോട്‌ പറഞ്ഞു.

മറുപുറംഃ- എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സുകുമാർ അഴീക്കോടിന്‌ ആശംസകൾ നേരുന്നു….

എങ്കിലും മാഷേ….എന്തു പറയുമ്പോഴും ഒരു കല്യാണച്ചുവ എല്ലാത്തിനും വരുന്നതെന്താ…? ഞാൻ കല്യാണം കഴിച്ചിട്ടില്ലേ… ഞാൻ കല്യാണം കഴിച്ചിട്ടില്ലേ…. എന്ന്‌ എപ്പോഴും കരഞ്ഞുപറയുന്നതെന്താ…? വയസ്സുകാലമായപ്പോൾ ഇല്ലാത്തപ്പൂതികൾ വല്ലതും ഉണ്ടാകുന്നുണ്ടോ?… വേണ്ട സമയത്ത്‌ ഒരു കല്യാണം കഴിച്ചിരുന്നെങ്കിൽ എഴുത്തച്ഛൻ അവാർഡിനെ പരിണയിക്കേണ്ടിവരില്ലായിരുന്നു….ഏതായാലും അവാർഡിനെ കല്യാണം കഴിച്ചതുകൊണ്ട്‌ ‘കുഞ്ഞാലിക്കുട്ടീ’ എന്നാരും വിളിക്കില്ല.

Generated from archived content: news1_nov2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here