കെ.പി.സി.സി നിർവാഹകസമിതി യോഗസ്ഥലത്ത് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽനിന്നും കെ.പി.സി.സി മുൻപ്രസിഡന്റ് കെ.മുരളീധരൻ, എൻ.വേണുഗോപാൽ, കെ.വി. കുഞ്ഞിക്കണ്ണൻ, കൊട്ടാരക്കര സ്വദേശി രവികുമാർ എന്നീ ആദ്യനാലു പ്രതികളേയും, തമ്മനം ഷാജി, വിനോദ് എന്നീ മറ്റു പ്രതികളേയും ഒഴിവാക്കാൻ അന്വേഷണസംഘം ആലോചിക്കുന്നു. ഇവർക്കെതിരെ വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതാണ് കാരണം.
മറുപുറംഃ ഇതൊക്കെ കേട്ട്, നാട്ടിലുളളവർ കാണുന്നവന്റെയൊക്കെ മുണ്ടുരിയാൻ നിന്നാൽ വിവരമറിയുവേ…കേരളത്തിൽ മുണ്ടുരിയാനും മൂക്കിനിടിക്കാനും ലൈസൻസ് ലഭിച്ചിട്ടുളള ചില കോൺഗ്രസുകാരുണ്ട്. അവരുടെ കഞ്ഞിയിൽ ആരും മണ്ണിടരുത്….ഇനി അടുത്ത പരിപാടിയായി, മുരളീധരനും കൂട്ടർക്കും എതിരാളികളുടെ മുണ്ടൂരി തലയിൽ കെട്ടുന്ന ഉത്സവം നടത്താം….പക്ഷെ മുണ്ട് തലയിലിട്ടു നടക്കുന്ന ചില യു.ഡി.എഫ് മന്ത്രിമാരെ ഉപദ്രവിക്കരുതേ…
Generated from archived content: news1_nov18.html