കിളിരൂർ പെൺവാണിഭക്കേസിൽ പ്രതി ചേർക്കപ്പെട്ട ബി.ജെ.പി നേതാവ് പി.ആർ.ദേവദാസ് അറസ്‌റ്റിലായി. ബി.ജെ.പി നേതാവായിരുന്ന ഇയാളെ പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു. പെൺകുട്ടിയുടെ സംരക്ഷകന്റെ വേഷത്തിലാണ് ഇയാൾ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ലതാനായരെയും ലത്തീഫിനെയും സഹായിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
മറുപുറംഃ- പെൺവാണിഭക്കേസുകളിൽ നമ്മുടെ പാർട്ടിക്കാരെല്ലാം ഒരു വട്ടത്തിനുളളിലായതിൽ സന്തോഷം… ഇനി ഇക്കാര്യത്തിൽ പരസ്പര സഹായസഹകരണമുന്നണി രൂപീകരിക്കുകയേ വേണ്ടൂ… പ്രസിഡന്റായി കുഞ്ഞാലിയേയും സെക്രട്ടറിയായി കിളിരൂർ വിഐപിയേയും ഒക്കെ ഉൾപ്പെടുത്തി നമുക്കൊന്നു പൊലിപ്പിക്കാം….കൂട്ടുകാരനേത് കാട്ടാളനേത് എന്നു തിരിച്ചറിയാൻ വയ്യാത്ത വിധത്തിലാണ് കേരളത്തിൽ കാര്യങ്ങൾ പോകുന്നത്.
Generated from archived content: news1_nov17.html