കുഞ്ഞാലിക്കുട്ടി പ്രശ്‌നത്തിൽ സി.പി.എമ്മിൽ രണ്ടുതട്ടില്ലഃ സെക്രട്ടറിയേറ്റ്‌

ഐസ്‌ക്രീം പെൺവാണിഭക്കേസ്‌ അന്വേഷണം, കുഞ്ഞാലിക്കുട്ടിയുടെ രാജി എന്നീ വിഷയങ്ങളിൽ പാർട്ടി രണ്ടു തട്ടിലല്ലെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കി. ഇത്‌ ചില മാധ്യമങ്ങൾ നടത്തുന്ന അസംബന്ധ പ്രചരണമാണെന്നും സെക്രട്ടറിയേറ്റ്‌ കൂട്ടിച്ചേർത്തു. ഐസ്‌ക്രീം പാർലർ കേസിലെ ഇരയായ പെൺകുട്ടിയുടെ പുതിയ വെളിപ്പെടുത്തൽ വന്നയുടനെ വി.എസ്സും പിണറായിയും കുഞ്ഞാലിക്കുട്ടിക്കെതിരെ പോലീസ്‌ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നുവെന്നും സെക്രട്ടറിയേറ്റ്‌ വിശദീകരിച്ചു.

മറുപുറംഃ- പലതട്ടിൽ കൃഷി ചെയ്യുന്ന പരിപാടി ഹൈറേജ്‌ പ്രദേശങ്ങളിൽ കാണാം….അതുപോലെയൊരു അഡ്‌ജസ്‌റ്റുമെന്റ്‌ കൃഷി തന്നെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ പ്രശ്‌നത്തിലും പാർട്ടിക്കുളളിലുമുളളത്‌. ഏറ്റവും മുകളിൽ പി.ശശി, പിണറായി തുടങ്ങിയവർ, പിന്നത്തെ തട്ടിൽ അവിടെയും ഇവിടെയും തൊടാതെ നിൽക്കുന്നവർ, അടിയിൽ ബലം പിടിച്ചു നടക്കുന്ന വി.എസിനെ പോലുളളവർ….മൊത്തം നോക്കിയാൽ ഒറ്റമല…. കുഞ്ഞാലിക്കുട്ടിയുടെ ഭാഗ്യം.

Generated from archived content: news1_nov12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here