അച്ചടക്കലംഘനം നടത്തിയതിന്റെ പേരിൽ ബി.ജെ.പി നേതാവ് ഉമാഭാരതിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കുകയും പാർട്ടിയിൽനിന്നും ആറുവർഷത്തേയ്‌ക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്‌തു. എൽ.കെ.അദ്വാനിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി ദേശീയ ഭാരവാഹി യോഗത്തിൽ പത്രപ്രവർത്തകരുടെ മുന്നിൽവച്ച് പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയർത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തതിനാലാണ് സസ്‌പെൻഷൻ. ഇതോടെ പാർട്ടിയിലെ രണ്ടാം നിരക്കാരായ നേതാക്കളുടെ ചേരിപ്പോരാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മറുപുറംഃ- ഉമാഭാരതിയുടെ ‘ചവിട്ടുനാടകം’ കണ്ടപ്പോൾ അധ്യക്ഷസ്ഥാനത്തിരുന്ന ഉരുക്കുപുരുഷൻ അദ്വാൻജി വെറുതെ തേങ്ങവീണ അലൂമിനിയം പാത്രംപോലെയായെന്നാണ് പരദൂഷണം…ഏതായാലും ബി.ജെ.പിക്ക് ഇനി ഏറെക്കൊല്ലം കണ്ടകശനിയാ….കണ്ടകശനി കൊണ്ടേ പോകൂ എന്നാ ചൊല്ല്.
എന്നാലും ഉമാഭാരതി ഒരു ധൂമകേതു ആകുമെന്ന് സാക്ഷാൽ വാജ്‌പേയ്‌ജി പോലും കരുതി കാണില്ല. ഒരു സന്യാസിനിയായാൽ അടക്കവും ഒതുക്കവും ഉണ്ടാകുമെന്ന് കരുതി. പക്ഷെ കാവിയുടുത്തതു കൊണ്ടുമാത്രമായില്ലല്ലോ….പെണ്ണൊരുമ്പെട്ടാൽ അദ്വാൻജിയും വെറും തൃണപുരുഷനാകും.
Generated from archived content: news1_nov11.html