തന്ത്രിമാരെ അളക്കാൻ മന്ത്രി സുധാകരന്‌ യോഗ്യതയില്ല ഃ നാരായണപണിക്കർ

തന്ത്രിമാരുടെ അറിവ്‌ പരിശോധിക്കാനുള്ള യോഗ്യത മന്ത്രി ജി. സുധാകരന്‌ ഇല്ലെന്ന്‌ എൻ. എസ്‌. എസ്‌ ജനറൽ സെക്രട്ടറി പി. കെ. നാരായണപ്പണിക്കർ. ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായാണ്‌ ദേവസ്വം മന്ത്രി സംസാരിക്കുന്നത്‌. തന്ത്രിയുടെ പാണ്ഡിത്യം പരിശോധിക്കും മുമ്പ്‌ മന്ത്രിക്ക്‌ ഇതിൽ പരിജ്ഞാനം ഉണ്ടോ എന്ന്‌ പരിശോധിക്കണം. ചേർത്തലയിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു പണിക്കർ.

മറുപുറം ഃ ഇങ്ങനെ പറഞ്ഞ്‌ മന്ത്രിയെ അളക്കാമെന്ന്‌ പണിക്കർക്ക്‌ തോന്നുന്നുണ്ടെങ്കിൽ തെറ്റി. സുധാകരനെ അളക്കാനാണ്‌ പണിക്കരുടെ ശ്രമമെങ്കിൽ അളക്കുന്ന മുഴക്കോൽ ഒടിച്ച്‌ സുധാകരൻ പുരപ്പുറത്തെറിയും. അല്ലേലും ഓരോരുത്തർക്കും ഓരോ അളവും കണക്കുകളുമൊക്കെയുണ്ട്‌ പണിക്കരുചേട്ടാ. വെള്ളാപ്പള്ളീനെ അളന്ന്‌ പണ്ട്‌ പണിക്കരുച്ചേട്ടന്റെ ആപ്പീസു പൂട്ടിയതല്ലേ. ദേവസ്വം മന്ത്രിയെന്ന നിലയ്‌ക്ക്‌ സുധാകരനും ചിലത്‌ അളന്നുകൊള്ളട്ടെ. ബാക്കി നമുക്കു പിന്നീടു കണ്ടാൽ പോരെ. ചില തന്ത്രിമാരെ തുണിയില്ലാതെ വേണ്ടാത്ത സ്ഥലത്ത്‌വച്ച്‌ കണ്ടവരാണ്‌ നമ്മൾ കേരളീയർ… അതുകൊണ്ട്‌ ഇവരെ അളക്കാൻ മന്ത്രിയ്‌ക്കു മാത്രമല്ല ഒരു തെണ്ടിക്കുപോലും തോന്നിപോകും. പക്ഷെ പണിക്കരുചേട്ടന്‌ ഇതു തോന്നുന്നില്ല. അതാണ്‌ കഷ്ടം.

Generated from archived content: news1_may7_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here