ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ വെങ്കയ്യ നായിഡു പങ്കെടുത്ത പാർട്ടി തൃശൂർ ജില്ലാ കാര്യാലയ ഉദ്‌ഘാടനയോഗത്തിൽ നോട്ടിൽ പേരുണ്ടായിട്ടും മുൻനിരനേതാക്കൾ പലരും പങ്കെടുത്തില്ല. സി.കെ.പത്‌മനാഭൻ പരിപാടിയിൽനിന്നും പൂർണ്ണമായി വിട്ടുനിന്നെങ്കിലും പി.പി.മുകുന്ദനും സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി പി.കെ.കൃഷ്‌ണദാസും സദസിൽ ഇരുന്നാണ് പരിപാടിയിൽ പങ്കെടുത്തത്. വേദിയിലേക്ക് ഇരുവരെയും ക്ഷണിച്ചെങ്കിലും ഇവർ അത് സ്വീകരിച്ചില്ല. ‘കസേരഭ്രമം’ ഇല്ലാത്തതുകൊണ്ടാണ് ഇവർ സദസിലിരുന്നതെന്ന് വെങ്കയ്യ നായിഡു പത്രലേഖകരോട് വിശദീകരിച്ചു.
മറുപുറംഃ കേരളത്തിൽ ഒറ്റസീറ്റുപോലും ഇല്ലാത്ത ഇവരുടെ തമ്മിലടി ഇപ്പോൾ ഇങ്ങനെയെങ്കിൽ, വരുംകാലത്ത് ചില്ലറ സീറ്റുകൾ തടഞ്ഞാൽ ഇവിടെ ഇവർ സുനാമികൾ സൃഷ്‌ടിക്കുമല്ലോ? ഗതി മേൽപ്പോട്ടാണെങ്കിലും തമ്മിൽത്തല്ലിന് ഒരു കുറവുമില്ല. ഹൈന്ദവത ഏതായാലും ഈ വഴിയിലൂടെയും വരുമെന്ന് മനസ്സിലായി.
ഇതിലും ഭേദമാണ് നായിഡുജീ, ഞങ്ങളുടെ ഉമ്മനും കരുണാകരനും…..
Generated from archived content: news1_may7.html