ഗണേശ്‌കുമാർ എം.എൽ.എ സജീവരാഷ്‌ട്രീയം ഉപേക്ഷിക്കാൻ ആലോചിക്കുന്നു

തനിക്ക്‌ രാഷ്‌ട്രീയം മടുത്തെന്നും അതിനാൽ ഈ രംഗം ഉപേക്ഷിക്കുന്ന കാര്യം സജീവമായി ആലോചിക്കുകയാണെന്നും ഗണേശ്‌കുമാർ എം.എൽ.എ പറഞ്ഞു. ഇതിനു കാരണം പാർട്ടിയിലേയും യു.ഡി.എഫിലേയും പ്രശ്‌നങ്ങളാണ്‌. എം.എൽ.എ സ്ഥാനം രാജിവെയ്‌ക്കില്ലെന്നും അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗണേശ്‌ പറഞ്ഞു.

മറുപുറംഃ- മകനേ തൊട്ടാവാടീ…എന്തിനു നീ ഈ ഭാരം പേറി?…നാട്ടുകാരെ നോക്കി ഇങ്ങനെ പല്ലിളിച്ച്‌ വിതുമ്പണമോ….മകനിനി സിനിമാപ്പണിയും പറ്റില്ല…അവിടെ തല്ലോട്‌ തല്ല്‌…പാരയോട്‌ പാര… ഇനിയിപ്പോ, സൈലന്റ്‌വാലിയിൽ കുറച്ച്‌ നശിക്കാത്ത വനമുണ്ട്‌, അവിടെപ്പോയി തപസ്സുചെയ്‌ത്‌ കാലം തീർക്കുകയല്ലേ നല്ലത്‌…?

ദൈവമേ…ബാലകൃഷ്ണപിളളയ്‌ക്ക്‌ ഇങ്ങനെയൊരു മകനോ….ഇതേതാണ്ട്‌ പട്ടി പൂച്ചയെ പെറ്റപോലെയായി.

Generated from archived content: news1_may6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here