പോപ്പ്‌ പറയുന്നതും ഞാൻ പറയുന്നതും ഒന്നുതന്നെഃ വെളളാപ്പളളി

ലോകത്തിലെ സകല ക്രിസ്‌ത്യാനികളും ഒന്നിക്കണമെന്ന്‌ പോപ്പു പറഞ്ഞതും കേരളത്തിൽ ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കണമെന്ന്‌ താൻ പറഞ്ഞതും ഒന്നുതന്നെയാണെന്ന്‌ വെളളാപ്പളളി നടേശൻ പറഞ്ഞു. പോപ്പ്‌ പറഞ്ഞപ്പോൾ വർഗ്ഗീയത ആകാതിരുന്ന പ്രസ്താവന ഞാൻ പറഞ്ഞപ്പോൾ വർഗ്ഗീയതയായിയെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.

മുത്തൂറ്റും മനോരമയും മെത്രാനുമടങ്ങിയ ‘എംത്രീ’ ഭരണമാണ്‌ ഉമ്മൻചാണ്ടിയുടെതെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, ശ്രീനാരായണഗുരു, ഐസക്‌ ന്യൂട്ടൻ, ഐൻസ്‌റ്റീൻ, ഫ്രോയ്‌ഡ്‌, മാർക്സ്‌ എന്നീ ലെവലുകളിലും വെളളാപ്പളളി സംസാരിക്കും. അപൂർവ്വമായി ലഭിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെ സർക്കാർ ഏറ്റെടുത്ത്‌ സംരക്ഷിക്കണമെന്നാണ്‌ ജനത്തിന്റെ വിനീതമായ ആഗ്രഹം.

പ്രിയ വെളളാപ്പളളി സാറേ, പോപ്പെന്നു പറഞ്ഞാ ലോക ക്രൈസ്തവരുടെ നേതാവാണ്‌. അതിയാൻ അങ്ങിനെ പറഞ്ഞാൽ തെറ്റില്ല. പക്ഷെ, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു പറഞ്ഞ ഒരു പാവം പിടിച്ച മനുഷ്യന്റെ പേരിൽ ‘ഈഴവ ജയതേ’ എന്നു താങ്കൾ പറയുമ്പോഴാണ്‌ ജനത്തിന്‌ ഒരു ഇത്‌.

Generated from archived content: news1_may4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here