വി.എസിനെ തെരുവിൽ തടയുംഃ കെ.എസ്‌.യു

ഏറെ തൊഴിൽസാധ്യതയുളള സ്‌മാർട്ട്‌ സിറ്റി പദ്ധതി തടയാൻ ശ്രമിച്ചാൽ പ്രതിപക്ഷനേതാവ്‌ വ.എസ്‌.അച്യുതാനന്ദനെ തെരുവിൽ തടയുമെന്ന്‌ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ പി.സി.വിഷ്‌ണുനാഥ്‌ പത്രസമ്മേളനത്തിൽ പറഞ്ഞു. പദ്ധതി തടയുന്നതിന്റെ പിന്നിൽ അന്തർസംസ്ഥാന ഗൂഢാലോചനയുണ്ടെന്നും വിഷ്‌ണുനാഥ്‌ കുറ്റപ്പെടുത്തി.

മറുപുറംഃ എന്താ വിഷ്‌ണുനാഥാ, വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നോ? തന്നെ തടയാൻ വന്നവരെ വേണമെങ്കിൽ എത്രകാലംവരെയും തടഞ്ഞുവയ്‌ക്കാൻ കഴിവുളള വെട്ടിനിരത്തലുകാരനാണ്‌ വി.എസ്‌. അതുകൊണ്ട്‌, കൃത്യസമയത്ത്‌ വീട്ടിൽ തലയെണ്ണം കാണിക്കണമെങ്കിൽ തടയാൻ പറ്റിയ വേറെ കുറെയെണ്ണങ്ങൾ പ്രതിപക്ഷത്തുണ്ട്‌. അവരുടെമേൽ കുതിര കയറിയാൽ പോരെ…. വി.എസിനുനേരെ കളിക്കാൻ ചെന്നാൽ ചന്തയിലെ ചട്ടമ്പിയെ ചമ്മന്തിയരയ്‌ക്കാൻ വിളിച്ചതുപോലെയാകും.

Generated from archived content: news1_may31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here