മൂന്നാറിൽ മമ്മൂട്ടിക്ക്‌ 50 ഏക്കർ

പള്ളിവാസൽ വില്ലേജിലെ കല്ലാർ വട്ടയാറിൽ മമ്മൂട്ടിയുടെയും ഭാര്യയുടെയും മക്കളുടേയും പേരിൽ 50 ഏക്കറോളം സ്ഥലമുള്ളതായി കണ്ടെത്തി. ഇവിടെ ഏലമലക്കാട്‌ ചട്ടങ്ങൾ ലംഘിച്ചതായി പ്രഥമദൃഷ്ട്യാ സൂചനയുള്ളതായി ദൗത്യസംഘം സ്പെഷ്യൽ ഓഫീസർ കെ. സുരേഷ്‌കുമാർ പറഞ്ഞു. 1935ലെ ഏലം പാട്ടവ്യവസ്ഥ പ്രകാരമുള്ള ഭൂമി 1999ലാണ്‌ മമ്മൂട്ടി വാങ്ങിയത്‌. ചിന്നക്കനാലിൽ മമ്മൂട്ടിയുടെ ബന്ധുവിന്റെ ഉൾപ്പെടെ 250 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്‌.

മറുപുറം ഃ

ചക്കരക്കുടം കണ്ടാൽ സൂപ്പർസ്‌റ്റാർ മുതൽ ഞൊണ്ടിക്കാലൻ മയിലാണ്ടിവരെ കൈയ്യിടും എന്നത്‌ ഒരു പ്രകൃതി നിയമമാണ്‌. ആ നിയമം ഒരു മുദ്രാവാക്യം പേലെ വിളിച്ചു പറഞ്ഞതിനാണ്‌ കേരള ഹൗസിലെ ഒരു പാവം ജോലിക്കാരനെ നമ്മുടെ സഖാവ്‌ പിണറായി കണ്ണുരുട്ടി പേടിപ്പിച്ചത്‌.. പാവത്തിനിപ്പം പനിയും വിറയലുമാണെന്നാണ്‌ കേൾവി… ഇത്രയുമായ സ്ഥിതിക്ക്‌ ആ മനുഷ്യന്‌ നഷ്ടപരിഹാരം കൊടുത്ത്‌ കാര്യം പരിഹരിക്കുകയല്ലേ നല്ലത്‌…

വെറുതെയൊന്നും മനുഷ്യർ ചാടുകയോ, ചൂടാകുകയോ ചെയ്യില്ലെന്ന്‌ ഇതിനാൽ ജനത്തിനു മനസിലായി കാണുമല്ലോ…

Generated from archived content: news1_may30_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here