കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച മുരടിച്ചു ഃ ശ്രീധരൻപിളള

കേരളത്തിൽ ബി.ജെ.പി തുടർച്ചയായി നടത്തുന്ന വോട്ടുമറിക്കൽ സംസ്ഥാനത്തെ പാർട്ടിനേതാക്കളുടെ വിശ്വാസ്യത ഇല്ലാതാക്കിയതായി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരൻപിളള പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയോഗത്തിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച മുരടിച്ചിരിക്കുകയാണെന്നും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ വിഭാഗീയ പ്രവർത്തനം നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മറുപുറംഃ യുറേക്കാ… യുറേക്കാ… ശ്രീധരൻപിളളയുടെ ഈ കണ്ടുപിടുത്തത്തിന്‌ നോബൽ സമ്മാനം ഉറപ്പ്‌. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച മുരടിച്ചുകൊണ്ടിരിക്കുകയാണെന്ന അതീവ രഹസ്യം കണ്ടുപിടിച്ച്‌ റിപ്പോർട്ടാക്കിയത്‌ വിവാദ നോവൽ ഡാവിഞ്ചികോഡിനേക്കാളും പ്രമാദമായി. എന്റെ ബി.ജെ.പി റിപ്പോർട്ടുകൾ എന്ന പേരിൽ ഒരു പുസ്‌തകമിറക്കിയാൽ ചൂടപ്പംപോലെ വിറ്റുപോകും. മികച്ച ഹാസ്യസാഹിത്യത്തിനുളള അക്കാദമി അവാർഡും നമുക്ക്‌ ഒപ്പിച്ചെടുക്കാം.

ഇനി എവിടെയെങ്കിലും ഒരു പളളിയോ ഭണ്ഡാരമോ കുത്തിപൊളിക്കുന്നവരേക്കും ഇങ്ങനെ തമ്മിൽതല്ലി ജീവിക്കൂ…

Generated from archived content: news1_may30_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here