പുതിയ പാർട്ടി ഇന്ദിരയോടുളള അനാദരവ്‌ ഃ ആന്റണി

കോൺഗ്രസ്‌ വിട്ട കരുണാകരനും മുരളീധരനും ഇന്ദിരാഗാന്ധിയുടെ പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്‌ അവരോടുളള അനാദരവ്‌ ആണെന്ന്‌ എ.കെ.ആന്റണി അഭിപ്രായപ്പെട്ടു. താനുൾപ്പെടെയുളളവർ ഒരിക്കൽ കോൺഗ്രസ്‌ വിട്ടുപോയപ്പോൾ തിരികെ കൊണ്ടുവന്ന്‌ മാർക്സിസ്‌റ്റുഭരണം തകർത്ത വ്യക്തിയാണ്‌ ഇന്ദിര. കോൺഗ്രസും സി.പി.എമ്മും തമ്മിലുളള സഹകരണം കേരളത്തിൽ നടപ്പുളളതല്ലെന്നും ആന്റണി പറഞ്ഞു.

മറുപുറംഃ കോൺഗ്രസിനു അന്ത്യകൂദാശ നല്‌കി പണ്ട്‌ മാർക്സിസ്‌റ്റുപാളയത്തിൽ പമ്മിപ്പമ്മി ചെന്നത്‌ ആന്റണിസാറും കൂട്ടരുമല്ലയോ? പിന്നീട്‌ തിരിച്ചുവന്നപ്പോൾ ആനാംവെളളം തളിച്ച്‌ ശുദ്ധീകരിച്ചെടുത്തത്‌ ഈ കരുണാകർജി തന്നെയല്ലയോ? കോഴിബിരിയാണി കിട്ടാൻ ഉമ്മാനെ ചവിട്ടിപ്പുറത്താക്കിയ ‘എ’ക്കാരിപ്പോൾ മാഡത്തിന്റെ പൊന്നുമക്കൾ…

Generated from archived content: news1_may3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here