മുരിങ്ങൂരിൽ 6 വർഷത്തിനിടയിൽ 974 മരണം

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 974 പേർ മരിച്ചിട്ടുണ്ടെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ എഫ്‌. ഐ. ആർ റിപ്പോർട്ട്‌. മരണപ്പെട്ടവരെ സംസ്‌കരിച്ചതുൾപ്പടെയുള്ള രേഖകൾ ധ്യാന കേന്ദ്രത്തിന്റെ പക്കലില്ല. ചികിത്സയുടെ പേരിൽ ബലം പ്രയോഗിച്ചാണ്‌ മരുന്ന്‌ നൽകിയിരുന്നത്‌. ഒട്ടേറെ നിയമവിരുദ്ധമായ നടപടികൾ ധ്യാനകേന്ദ്രത്തിൽ നടക്കുന്നതായും റിപ്പോർട്ടു പറയുന്നു.

മറുപുറം

വെള്ളം തൊട്ട്‌ വീഞ്ഞാക്കിയ ഒരു മഹാത്മാവിന്റെ പേരും പറഞ്ഞ്‌ ഇവർ നടത്തുന്നത്‌ അണ്ഡകടാഹത്തിനു തന്നെ ആപ്പു വയ്‌ക്കുന്ന പരിപാടിയാണല്ലോ. ഇറാഖിലും ആഫ്രിക്കയിലുമൊക്കെ പതിനായിരങ്ങൾ ചാകുമ്പോൾ ഇവിടെ 6 കൊല്ലംകൊണ്ട്‌ ആയിരമടുത്തല്ലേ പോയിട്ടുള്ളൂ എന്ന്‌ ആശ്വസിക്കുന്നവരും കാണുമായിരിക്കും. ഇതിനിടെ ധ്യാനകേന്ദ്രത്തിലെ പോലീസ്‌ ആക്രമണത്തിൽ ഹൃദയം തകർന്ന്‌ പിണറായി വിജയൻ നൽകിയ സ്വഭാവസർട്ടിഫിക്കറ്റിന്‌ വി. എസു. കാർ വിലയിട്ടു തുടങ്ങിയെന്നും കേൾക്കുന്നു. കാള പെറ്റു എന്നു കേട്ടാൽ കയറെടുക്കുന്നവർക്ക്‌ ഇതിനുമപ്പുറവും വരും. സന്ധ്യാസമയത്ത്‌ വീട്ടിലിരുന്ന്‌ ഒരു മെഴുകുതിരി കത്തിച്ചുവെച്ച്‌ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോഴുണ്ടാകുന്ന രോഗശാന്തിയേക്കാൾ വലുത്‌ മറ്റെങ്ങും കിട്ടില്ല.

Generated from archived content: news1_may2_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English