പോലീസ്‌ നയം മാറ്റില്ല ഃ ഡി.ജി.പി

നിലവിലുളള പോലീസ്‌ നയം മാറ്റില്ലെന്ന്‌ ഡി.ജി.പി ഹോർമിസ്‌ തരകൻ പ്രസ്താവിച്ചു. എല്ലാവർക്കും നീതി നടപ്പാക്കുകയാണ്‌ ലക്ഷ്യം. അതിൽനിന്നും പിൻമാറുകയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കേറ്റ പരാജയത്തിനു കാരണം പോലീസ്‌ നയമല്ലെന്നും ഡി.ജി.പി പറഞ്ഞു. കേരള പോലീസ്‌ അസോസിയേഷൻ രജതജൂബിലി ആഘോഷം കോഴിക്കോട്‌ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ഹോർമിസ്‌ തരകൻ.

മറുപുറംഃ- അമ്പടാ…മാറ്റരുത്‌…മാറ്റമില്ലാത്തതായി ഒന്നുണ്ടെങ്കിൽ അത്‌ കേരളത്തിലെ പോലീസ്‌ നയവും കോൺഗ്രസ്‌ നിലപാടുകളുമാണെന്ന്‌ മാർക്‌സ്‌ പോലും ഇന്ന്‌ മനസ്സിലാക്കുകയില്ല….അതുപോലെയല്ലേ കാര്യങ്ങൾ… ഗ്രൂപ്പ്‌ കളികൊണ്ട്‌ ഒടിവും ചതവും പറ്റി എഴുന്നേല്‌ക്കാൻ വയ്യാതെ, തിരഞ്ഞെടുപ്പിനുശേഷവും കോൺഗ്രസുകാർ ദേ തുടങ്ങി ഗ്രൂപ്പ്‌ ചർച്ച…കൂട്ടായ്‌മ…നേതൃമാറ്റം…മക്കൾകാര്യം സിന്ദാബാദ്‌.

പോലീസും മാറരുത്‌…കിളളി, മാറാട്‌, കൈക്കൂലി, കണ്ണടയ്‌ക്കൽ….എന്നിങ്ങനെ നയങ്ങളൊന്നും മാറ്റല്ലേ ഡി.ജി.പി.

Generated from archived content: news1_may28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here