ബി.ജെ.പി മനഃസാക്ഷി വോട്ടുചെയ്യും

കൂത്തുപറമ്പ്‌, അഴീക്കോട്‌ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പ്രവർത്തകർക്ക്‌ മനഃസാക്ഷി വോട്ടുചെയ്യാമെന്ന്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ വെങ്കയ്യ നായിഡു വ്യക്തമാക്കി. ഇരുസ്ഥലത്തും ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല.

മറുപുറംഃ കച്ചവടത്തിൽ എന്തുകിട്ടി. പണ്ടൊക്കെ സംസ്ഥാനനേതൃത്വം തന്നെയായിരുന്നല്ലോ സകലതും ‘വഹി’ച്ചിരുന്നത്‌. ഇപ്പോൾ പങ്കുപറ്റാൻ കേന്ദ്രനേതൃത്വവും എത്തിയല്ലോ. ഏതായാലും ബി.ജെ.പി അതിന്റെ ഗുണം കാണിക്കാതിരിക്കുമോ…

നേർക്കുനേർ കണ്ടാൽ സി.പി.എമ്മും ബി.ജെ.പിയും വാളെടുക്കുന്ന കണ്ണൂരിൽ മനഃസാക്ഷി അനുസരിച്ച്‌ വോട്ടുചെയ്യാൻ പറഞ്ഞത്‌ ഇത്തിരി കടന്ന കൈയ്യായിപ്പോയി. കിട്ടാനുളള ചില്ലറ വാങ്ങി യു.ഡി.എഫിന്‌ കൊടുത്തേയ്‌ക്കൂ നിങ്ങളുടെ സമ്മതിദാനവകാശം… വെറുതെ നാട്ടുകാരെ മണ്ടന്മാരാക്കല്ലേ… ഇതൊക്കെ വല്ല ആസാമിലോ, ആന്റമാനിലോ പോയിപ്പറയൂ…

Generated from archived content: news1_may27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here